»   » ഒടുവില്‍ മമ്മുട്ടിയുടെ സിനിമയ്ക്ക് പേരിട്ടു!ഇനിയിപ്പോ ഇതും വ്യാജമാണോന്ന് അറിയാന്‍ സംവിധായകന്‍ വരണം!!

ഒടുവില്‍ മമ്മുട്ടിയുടെ സിനിമയ്ക്ക് പേരിട്ടു!ഇനിയിപ്പോ ഇതും വ്യാജമാണോന്ന് അറിയാന്‍ സംവിധായകന്‍ വരണം!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയ്ക്ക് പേരിടുന്നത് വലിയൊരു ചടങ്ങാണ്. അത്തരത്തില്‍ സിനിമയ്ക്ക് പേരിടാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയില്ലെങ്കില്‍ അതിന് തയ്യാറായി പലരും ഇവിടെയുണ്ട്.

മമ്മുട്ടിയുടെ നായിക അഞ്ജലി അമീറിനെ ഇഷ്ടപ്പെടുന്നവര്‍ ഒരു സെല്‍ഫി എടുക്കു.. സുവര്‍ണാവസരമുണ്ട്!!!

ബിക്കിനി വേഷങ്ങള്‍ ധരിക്കില്ലെന്ന് ഗ്ലാമറസ് നടി!എല്ലാവരും ഒന്ന് ചിന്തിക്കേണ്ട കാരണമാണ് നടി പറയുന്നത്

മമ്മുട്ടി നായകനായി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ അവസ്ഥ ഇപ്പോള്‍ അതാണ്. സിനിമയ്ക്ക് പേരിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നുണ്ടെങ്കിലും സിനിമയ്ക്ക് പല പേരുകളും കിട്ടിയിരുന്നു. ഇപ്പോള്‍ മറ്റൊരു പേര് കൂടി എത്തിയിരിക്കുകയാണ്.

മമ്മുട്ടിയുടെ സിനിമ

മമ്മുട്ടിയെ നായകനും ആശ ശരത്, ദീപ്തി സതി എന്നിവര്‍ നായികമാരായി അഭിനയിക്കുന്ന പുതിയ സിനിമയുടെ പേരിനെ സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ നിരന്തരം പ്രചരിച്ചിരുന്നത്.

ശ്യാംധര്‍ സംവിധാനം ചെയ്യുന്നു

ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാംധരാണ്. സിനിമയുടെ പേര് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

ലളിതം സുന്ദരം

മമ്മുട്ടി-ശ്യാംധര്‍ സിനിമയുടെ പേര് ലളിതം സുന്ദരം എന്നാണെന്നായിരുന്നു പുറത്ത് വന്നത്. എന്നാല്‍ സിനിമയുടെ പേര് അതല്ലെന്ന് വ്യക്തമാക്കിയ സംവിധായകന്‍ പുതിയ പേര് ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു.

പുതിയ പേര്

ലളിതം സുന്ദരം എന്ന പേരിന് ശേഷം പുറത്ത് വന്നിരിക്കുന്ന സിനിമയുടെ പേര് 'അയാള്‍ സ്റ്റാറാ' എന്നാണ്. എന്നാല്‍ സിനിമയുടെ പേര് ഔദ്യോഗികമായി എവിടെയും വെളിപ്പെടുത്തിയിട്ടില്ല.

കോളേജ് പശ്ചാത്തലത്തില്‍

പുതിയ സിനിമ കോളേജ് പശ്ചാതലത്തിലാണ് നിര്‍മ്മിക്കുന്നത്. മമ്മുട്ടി കോളേജിലെ ടീച്ചര്‍ ട്രെയിനിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ഇടുക്കിക്കാരന്‍

ഇടുക്കി സ്വദേശിയുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലഭിനയിക്കുന്നത്. രാജകുമാരന്‍ എന്നാണ് മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ഓണത്തിന് റിലീസ്

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഓണത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

പ്രധാന കഥാപാത്രങ്ങള്‍

മമ്മുട്ടി നായകനാവുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. അവര്‍ക്കൊപ്പം ഇന്നസെന്റ്, ഹരീഷ് പെരുമണ്ണ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

English summary
Mammootty’s Lalitham Sundaram movie gets title change

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam