»   » മമ്മുട്ടിയുടെ സിനിമയുടെ പേര് ഉറപ്പിച്ചിട്ടില്ല! പ്രചരിച്ചിരുന്നത് തെറ്റായ പേരാണെന്ന് സംവിധായകന്‍!

മമ്മുട്ടിയുടെ സിനിമയുടെ പേര് ഉറപ്പിച്ചിട്ടില്ല! പ്രചരിച്ചിരുന്നത് തെറ്റായ പേരാണെന്ന് സംവിധായകന്‍!

By: Teresa John
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മുട്ടി നായകനായി അഭിനയിക്കുന്ന ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ലളിതം സുന്ദരം എന്ന പേരില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇത് തികച്ചും തെറ്റാണെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ വ്യക്തമാക്കുന്നത്.

മകളുടെ സിനിമ പ്രവേശനത്തിന് തടസ്സമായി പ്രമുഖ നടന്‍ തന്നെ!പിന്നിലെ കാരണം കേട്ടാല്‍ ചിരി വരും!

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സിനിമയുടെ പേരിനെ സംബന്ധിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് മറുപടി പറഞ്ഞിരിക്കുന്നത്. സിനിമയുടെ യഥാര്‍ത്ഥ പേര് കണ്ടെത്തിയിട്ടുണ്ടെന്നും ഈ ആഴ്ച തന്നെ അത് പുറത്ത് വിടുമെന്നും സംവിധായകന്‍ പറയുന്നു.

mammootty-syamdhar

മമ്മുട്ടി-ശ്യാംധര്‍ ചിത്രത്തിന്റെ പേരിന് വേണ്ടി പലതരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ ചിത്രത്തിന് ലളിതം സുന്ദരം എന്ന പേര് നല്‍കിയെന്ന തരത്തില്‍ എത്തുകയായിരുന്നു.

വീണ്ടും മാസ് ലുക്കില്‍ നിവിന്‍ പോളി! തമിഴകം കീഴടക്കനൊരുങ്ങുന്ന റിച്ചിയുടെ പോസ്റ്റര്‍ പുറത്ത് വിട്ടു

കുടുംബ ചിത്രമായി നിര്‍മ്മിച്ച ചിത്രത്തില്‍ ഇടുക്കി സ്വദേശിയുടെ വേഷത്തിലാണ് മമ്മുക്ക അഭിനയിക്കുന്നത്. കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമ ഓണത്തിന് റിലീസ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

English summary
Mammootty-Syamdhar movie's title is not Lalitham Sundaram
Please Wait while comments are loading...

Malayalam Photos

Go to : More Photos