»   » പൃഥ്വിരാജിന് ശേഷം മമ്മൂട്ടി; മെഗാസ്റ്റാറിനെ ഇടുക്കിക്കാരനാക്കാന്‍ ശ്യാംധര്‍

പൃഥ്വിരാജിന് ശേഷം മമ്മൂട്ടി; മെഗാസ്റ്റാറിനെ ഇടുക്കിക്കാരനാക്കാന്‍ ശ്യാംധര്‍

Written By:
Subscribe to Filmibeat Malayalam

പുതിയ സംവിധായകര്‍ക്ക് എപ്പോഴും അവസരം നല്‍കുന്ന സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. അവരില്‍ നിന്ന് തനിക്ക് പലതും പഠിക്കാനുണ്ട് എന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്. അതുകൊണ്ടാവും അടുത്ത ചിത്രവും ഒരു യുവ സംവിധായകനൊപ്പമാണ്.

അണ്ണന്‍ തമ്പിക്ക് ശേഷം വീണ്ടു അന്‍വറും മമ്മൂട്ടിയും, മെഗാസ്റ്റാര്‍ മൂന്ന് വേഷത്തില്‍; ഇത് പൊളിക്കും

പൃഥ്വിരാജിനെ നായകനാക്കി സെവന്‍ത് ഡേ എന്ന ചിത്രമൊരുക്കിയ ശ്യാംധര്‍ തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടക്കുന്നു. മമ്മൂട്ടിയാണ് നായകന്‍. രതീഷ് രവി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി തീര്‍ത്തും വ്യത്യസ്ത കഥാപാത്രമായിട്ടാണത്രെ എത്തുന്നത്. ഇടുക്കിക്കാരന്റെ വേഷമാണ് മമ്മൂട്ടിയ്ക്ക്.

mammootty-and-syamdhar

ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന വിവരമോ പുറത്ത് വിട്ടിട്ടില്ല. തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ടീം. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിയ്ക്കും. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലി പൂര്‍ത്തിയായാല്‍ ഉടന്‍ മമ്മൂട്ടി ശ്യാംധര്‍ ചിത്രത്തിലേക്ക് കടക്കും.

നിലവില്‍ പേരന്‍പ് എന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി പേരന്‍പിലേക്ക് കടന്നത്. തോപ്പില്‍ ജോപ്പന്‍ ഓണത്തിന് റിലീസ് ചെയ്യും.

English summary
Mammootty is one such actor who has always promoted youngsters and supported the fresh and innovative ideas of young film-makers. He has always shown a special interest to work with young directors. Once again, the actor would be seen teaming up with a young director for his upcoming film. 7th Day fame Syam Dhar is all set to direct Mammootty in his next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam