»   » അമര്‍ അക്ബര്‍ അന്തോണിയ്ക്കും ഋത്വിക് റോഷനും ശേഷം നാദിര്‍ഷ മെഗാസ്റ്റാറിനൊപ്പം.. ഇതെപ്പടി??

അമര്‍ അക്ബര്‍ അന്തോണിയ്ക്കും ഋത്വിക് റോഷനും ശേഷം നാദിര്‍ഷ മെഗാസ്റ്റാറിനൊപ്പം.. ഇതെപ്പടി??

By: Rohini
Subscribe to Filmibeat Malayalam

ഏറെനാള്‍ മിമിക്രി രംഗത്ത് പ്രവൃത്തിച്ച ശേഷമാണ് നാദിര്‍ഷ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം സംവിധാന ചെയ്തുകൊണ്ട് മലയാള സംവിധായകരുടെ ലിസ്റ്റില്‍ ഇടം നേടിത്. ആദ്യ ചിത്രം തന്നെ ഗംഭീര വിജയം നേടി. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്.

എനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണ്; വിവാഹ മോചന ശേഷം ദിലീപ് പറഞ്ഞത്

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനും മികച്ച അഭിപ്രായങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. ജനപ്രിയ നായകന്‍ ദിലീപ് നിര്‍മിച്ച ചിത്രത്തില്‍ നായകനായി എത്തിയത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. രണ്ട് ചിത്രങ്ങളും വിജയത്തിലെത്തിച്ച് മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറുന്ന നാദിര്‍ഷ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടക്കുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം

അമര്‍ അക്ബര്‍ അന്തോണിയ്ക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് വാര്‍ത്തകള്‍. സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോട് സംസാരിച്ചു കഴിഞ്ഞുവത്രെ. മറ്റ് രണ്ട് ചിത്രങ്ങളും പോലെ ഇതും ഹാസ്യത്തിന് പ്രധാന്യം നല്‍കുന്നതായിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം

തിരക്കഥ എഴുതുന്നത്

നാദിര്‍ഷയുടെ രണ്ട് മുന്‍ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയത് വിഷ്ണുവും ബിപിനും ചേര്‍ന്നാണ്. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ബെന്നി പി നായരമ്പലാണ്.

അന്തിമ തീരുമാനം ആയിട്ടില്ല

അതേ സമയം ഈ സിനിമയുടെ അന്തിമ തീരുമാനം ആയിട്ടില്ല എന്ന് നാദിര്‍ഷ അറിയിച്ചു. മമ്മൂക്കയോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ മമ്മൂക്ക മറ്റ് പല ചിത്രങ്ങളുമായി തിരക്കിലാണ്. ബെന്നിയുമായി ഇരുന്ന് സംസാരിച്ചിട്ടുമില്ല. അതുകൊണ്ട് ഉറപ്പ് പറയാന്‍ ആയിട്ടില്ല എന്നാണ് സംവിധായകന്‍ പറഞ്ഞത്

മമ്മൂട്ടി തിരക്കിലാണ്

നിലവില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. പേരന്‍പ് എന്ന തമിഴ് ചിത്രവും മെഗാസ്റ്റാര്‍ പൂര്‍ത്തിയാക്കി.

മമ്മൂക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty to team up with Nadirsha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam