»   » ദിലീപിന്റെ കൂടെ നടന്നിട്ടാണ് ജോണി ആന്റണി ചീത്തയായിപ്പോയത് എന്ന് മമ്മൂട്ടി!!

ദിലീപിന്റെ കൂടെ നടന്നിട്ടാണ് ജോണി ആന്റണി ചീത്തയായിപ്പോയത് എന്ന് മമ്മൂട്ടി!!

Written By:
Subscribe to Filmibeat Malayalam

ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന നാലാമത്തെ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ ജോണി ആന്റണിയും മമ്മൂട്ടിയും കൈ കോര്‍ത്തത്.

എന്റെ ഡാന്‍സില്‍ എനിക്ക് കോണ്‍ഫിഡന്‍സുണ്ട്, അവര്‍ക്കറിയാത്തത് എന്റെ കുറ്റമല്ല, മമ്മൂട്ടി

തോപ്പില്‍ ജോപ്പന്‍ ഉള്‍പ്പടെ മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിച്ച നാല് ചിത്രങ്ങളും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയതാണ്. ദിലീപാണ് ഇക്കാര്യത്തില്‍ ജോണി ആന്റണിയെ ചീത്തയാക്കിയത് എന്ന് മെഗാസ്റ്റാര്‍ പറയുന്നു.

എപ്പോള്‍ പറഞ്ഞു

91.9 റേഡിയോ മാംഗോയിലെ സ്‌പോട്ട് ലൈറ്റ് എന്ന പരിപാടിയുടെ പ്രമോ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ജോണി ആന്റണിയുടെ ഹ്യൂമര്‍ സെന്‍സിനെ കുറിച്ച് പറയുമ്പോഴാണ് ദിലീപാണ് ഇക്കാര്യത്തില്‍ ജോണി ആന്റിണിയെ ചീത്തയാക്കിയത് എന്ന് മമ്മൂട്ടി പറഞ്ഞു.

ഹ്യൂമര്‍സെന്‍സുള്ള ആളാണ് ജോണി

യഥാര്‍ത്ഥ ജീവിതത്തിലും വളരെ ഏറെ ഹ്യൂമര്‍ സെന്‍സുള്ള ആളാണ് ജോണി ആന്റണി. ദിലീപിന്റെ കൂടെയൊക്കെ നടന്ന് ജോണി ചീത്തയായിപ്പോയതാണ്. എപ്പോഴും തമാശ മാത്രമേ ഇവര്‍ പറയുകയുള്ളൂ. ജോണി തന്നെ ഒരു തമാശയാണെന്നും ആ തമാശ സിനിമയില്‍ എത്തിക്കാനുള്ള വൈവിധ്യം ജോണിക്കുണ്ട് എന്നും മെഗാസ്റ്റാര്‍ പറഞ്ഞു.

സിനിമയിലെ ഹ്യൂമര്‍ വേറെ

യഥാര്‍ത്ഥ ജീവിതത്തില്‍ പറയുന്ന തമാശയും സിനിമയില്‍ പറയുന്ന തമാശയും തമ്മില്‍ വ്യത്യാസമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ജീവിതത്തില്‍ നമുക്ക് ചുറ്റും നില്‍ക്കുന്ന നാല് കൂട്ടുകാരെ ചിരിപ്പിയ്ക്കുന്ന തമാശ പറഞ്ഞാല്‍ മതി. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. തമാശയ്ക്കായി ഒരു സാഹചര്യം സൃഷ്ടിയ്ക്കുകയും പ്രേക്ഷകരെ എല്ലാം ചിരിപ്പിയ്ക്കുകയും വേണം.

ജോണിയും ദിലീപും

ജോണി ആന്റണിയുടെ ആദ്യ സിനിമയായ സി ഐ ഡി മൂസയിലെ നായകനാണ് ദിലീപ്. പിന്നീട് കൊച്ചി രാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇരുവരും ഒന്നിച്ചിട്ടുണ്ട്.

ദിലീപിന്റെ ഫോട്ടോസിനായി

English summary
Mammootty telling about the humer sence of director Johny Antony

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam