»   »  താപ്പാന-മമ്മൂട്ടിയുടെ തിരിച്ചുവരവ്?

താപ്പാന-മമ്മൂട്ടിയുടെ തിരിച്ചുവരവ്?

Posted By:
Subscribe to Filmibeat Malayalam
ചരിത്രം ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കുകയാണോ? പരാജയങ്ങള്‍ തന്നിലെ നടനെ തളര്‍ത്തുകയില്ലെന്ന് മമ്മൂട്ടി ഒരിയ്ക്കല്‍ കൂടി തെളിയിക്കുന്നുവെന്നാണ് താപ്പാനയുടെ ഫസ്റ്റ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നത്. തുടര്‍ച്ചയായ എട്ട് പരാജയങ്ങള്‍ക്ക് ശേഷമെത്തിയ താപ്പാനയിലെ 'സാംസുന്‍' അല്ല സാംസന്‍ എന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് ഗംഭീരമായ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് തിയറ്റര്‍ പ്രതികരണങ്ങളിലൂടെ വെളിവാകുന്നത്.

മലയാളിയുടെ ഉത്സവദിനങ്ങള്‍ ലാക്കാക്കിയെത്തിയ താപ്പാന കുടുംബ പ്രേക്ഷകരെ കീഴടക്കുമെന്ന് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു. കോമഡിയും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ആദ്യപകുതിയാണ് പ്രേക്ഷകരെ കൂടുതല്‍ രസിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നതാണ് താപ്പാനയിലെ സാംസനെന്നും ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സിന്ധുരാജിന്റെ ലളിതമായ തിരക്കഥ കയ്യടക്കത്തോടെ അവതരിപ്പിയ്ക്കാന്‍ സംവിധായകന്‍ ജോണി ആന്റണിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. തനിയ്ക്ക് ലഭിച്ച റോള്‍ ചാര്‍മിയും നന്നാക്കിയിട്ടുണ്ട്.

പ്രവചനീയമായ ക്ലൈമാക്‌സും ചിലയിടത്ത് അനുഭവപ്പെടുന്ന ഇഴച്ചിലും ഒഴിച്ചുനിര്‍ത്തിയാല്‍ താപ്പാന കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാണെന്നാണ് ബോക്‌സ് ഓഫീസിലെ ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. അടുത്തകാലത്തായി മലയാള സിനിമകളുടെ വിജയപരാജയങ്ങള്‍ നിര്‍ണിയിക്കുന്നതില്‍ വലിയ പങ്കുവഹിയ്ക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് വന്നിരിയ്ക്കുന്നത്.

ഫസ്റ്റ് ഡേ.. ഫസ്റ്റ് ഷോ കണ്ടിറങ്ങിയ മമ്മൂട്ടി ഫാന്‍സിന്റെ പ്രതികരണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ എത്രകണ്ട് സത്യമുണ്ടെന്ന് കണ്ടു തന്നെയറിയണം. എന്തായാലും വരുംദിവസങ്ങളില്‍ താപ്പാനയുടെ വിധി നിര്‍ണയിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട...

English summary
After long time mammootty became a show man. This film wil take family audiance

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam