»   » മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

Posted By:
Subscribe to Filmibeat Malayalam

ചരിത്ര നായകന്മാരുടെ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം മെയ് വഴക്കവും കഴിവും ഉള്ള നടന്മാര്‍ മലയാളത്തില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. പഴശ്ശിരാജയും, വടക്കന്‍ വീരഗാഥയിലെ ചന്തുവുമെല്ലാം അതിനുള്ള ഉത്തമ ഉദാഹരണങ്ങളായി നില്‍ക്കുന്നു.

പോരാത്തിന് ബഷീന്‍ നോവലുകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മലയാളത്തില്‍ ഇപ്പോള്‍ യോഗ്യതയുള്ള നടനും മമ്മൂട്ടി തന്നെ. അതുകൊണ്ടാണല്ലോ മതിലുകള്‍ക്ക് ശേഷം വീണ്ടുമൊരു ബഷീല്‍ കഥ, ബാല്യകാലസഖി സിനിമയാക്കുമ്പോള്‍ കേന്ദ്രകഥാപാത്രമായി മമ്മൂട്ടി തന്നെ അവതരിക്കുന്നത്.

മമ്മൂട്ടി വീണ്ടുമൊരു ചരിത്രനായകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍. ചരിത്ര മൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കും. 40 കോടിയാണ് ചിത്രമൊരുക്കാനുള്ള ചെലവ്.

അമല്‍ നീരജ് സംവിധാനം ചെയ്യുന്ന ചിത്ര നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശ്ശന്‍ എന്നിവരടങ്ങുന്ന നിര്‍മാണ കമ്പനിയാണ്. മലയാളത്തിലും തമിഴിലും സംവിധാനം ചെയ്യുന്ന ചിത്രം പിന്നീട് തെലുങ്കിലും കന്നടയിലും മൊഴിമാറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട്ടെ സമൂതിരി രാജാവിന്റെ നാവികപ്പടയുയെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലിമരയ്ക്കാരെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 1498ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹ്യാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളാണ് കുഞ്ഞാലിമരയ്ക്കാര്‍.

മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

വടക്കാന്‍ പാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ എന്നും മുന്നില്‍ ഇതിലെ ചന്തു ചേകവന്‍ തന്നെ

മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

സക്കറിയുടെ ഭാസ്‌കരപ്പട്ടേലും എന്റെ ജീവിതവും എന്ന നേവലിനെ അടിസ്ഥാനമാക്കി അടൂര്‍ സംവിധാനം ചെയ്ത സിനിമ. ദേശീയ പുരസ്‌കാരമുള്‍പ്പടെ ഒത്തിരി ബഹുമതികള്‍ ഈ ചിത്രം വാരിക്കൂട്ടി

മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ. മനോഹരമായ ഒരു പ്രണയകഥ ലക്ഷ്യം കാണാതെ പോയ ചിത്രം എന്നതിനപ്പുറം ഇതിന് വിശേഷണങ്ങളേറെ

മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

കേരളവര്‍മ പഴശ്ശിരാജ എന്ന ചരിത്രനായകനെയും മമ്മൂട്ടി അനശ്വരമാക്കി. എംടിയും രചനയില്‍ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്

മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

ഇപ്പോള്‍ മമ്മൂട്ടി ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് ബാല്യകാല സഖി. ബഷീറിന്റെ പ്രശസ്ത നോവലിലെ മജീദിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരും ഉടനെത്തും

കുഞ്ഞാലിമരയ്ക്കാരുടെ വേഷം മമ്മൂട്ടി കെട്ടുന്നത് ഫെബ്രുവരിയിലായിരിക്കും.

English summary
Malayalam superstar Mammootty will soon start shooting for 'Kunjali Marikkar' in Kozhikkod. Directed by Amal Neerad, the big budget film will see Mammotty play the role of a famous historical character.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam