»   » പ്രമുഖ ചാനലില്‍ മമ്മൂട്ടി അവതാരകനാകും ?

പ്രമുഖ ചാനലില്‍ മമ്മൂട്ടി അവതാരകനാകും ?

Posted By:
Subscribe to Filmibeat Malayalam
Mammootty
താരങ്ങള്‍ ടിവി പരിപാടികളില്‍ അവതാരകരായി എത്തുകയെന്നത് പുതിയ കാര്യമല്ല. ബോളിവുഡിലെ കാര്യം നോക്കുകയാണെങ്കില്‍ അമിതാഭ് ബച്ചനും അമീര്‍ ഖാനും ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളെല്ലാം ചാനല്‍ പരിപാടികളുമായി സഹകരിച്ചിട്ടുണ്ട്. ഇവരെല്ലാം അവതരിപ്പിക്കുന്ന പരിപാടികള്‍ പലപ്പോഴും റേറ്റിങില്‍ മുന്‍പന്തിയിലാണുതാനും.

മലയാളത്തിലാണെങ്കല്‍ ഇത്തരമൊരു പതിവ് ഇപ്പോള്‍ വരുന്നതേയുള്ളു. ചെറിയ നടന്മാരും നടിമാരുമെല്ലാം അവതാരകരായി എത്താറുണ്ടെങ്കിലും മുന്‍നിര താരങ്ങള്‍ ചാനല്‍ അവതാരകരാകുന്ന രീതിയ്ക്ക് സുരേഷ് ഗോപിയും മുകേഷുമെല്ലാമാണ് തുടക്കമിട്ടത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടി വന്‍ റേറ്റിങുള്ളതാണ്.

ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് പിന്നാലെ സാക്ഷാല്‍ മമ്മൂട്ടി ചാനല്‍ പരിപാടിയുമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ടിവി ചാനലില്‍ അമീര്‍ ഖാന്റെ പരിപാടിയുടെ മോഡലില്‍ ഒരു പരിപാടിയുമായി മമ്മൂട്ടിയെത്തുന്നുവെന്നാണ് കേള്‍ക്കുന്നത്. കാലികപ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്ന പരിപാടിയിലാണത്രേ മമ്മൂട്ടി അവതാരകനായി എത്തുക. പരിപാടിയുടെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്.

പക്ഷേ പല സിനിമാ സംഘടനകളും താരങ്ങള്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മ, ഫിലിം ചേംബര്‍ എന്നിവയുടെയെല്ലാം നിലപാടുകളായിരിക്കും മമ്മൂട്ടി അവതാരകനാകുന്ന കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത്. തങ്ങളുടെ തീരുമാനത്തിനപ്പുറം പോയവര്‍ക്കെല്ലാം സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ചെറു താരങ്ങളെല്ലാം ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ ടിവി പരിപാടികളില്‍ പങ്കെടുക്കാനാവാതെ നില്‍ക്കുമ്പോള്‍ സൂപ്പര്‍താരമായ മമ്മൂട്ടിയ്ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയാല്‍ അതും പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്. എന്തായാലും ചാനലില്‍ അവതാരകനായി മമ്മൂട്ടി എത്തുമെന്ന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
If certain well-placed sources are to be believed, superstar Mammootty is all set to start a programme in a prominent TV channel.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam