»   » മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയാല്‍ എങ്ങനെയുണ്ടാവും? പുതിയ സിനിമയില്‍ അത് സംഭവിക്കുന്നു!

മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയാല്‍ എങ്ങനെയുണ്ടാവും? പുതിയ സിനിമയില്‍ അത് സംഭവിക്കുന്നു!

Posted By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നു. പരസ്യമായി രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാറില്ലെങ്കിലും സിനിമയിലൂടെ അത് സംഭവിക്കുകയാണ്. മുന്‍പ് മമ്മൂട്ടി മന്ത്രിയായി അഭിനയിച്ചിരുന്നുവെന്നതാണ് ഏറെ രസകരമായ കാര്യം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്നത്.

എനിക്ക് ദൈവം തന്ന വരമാണ് നീ, വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നുവെന്ന ചിത്രത്തില്‍ മമ്മൂട്ടി മന്ത്രിയായി അഭിനയിച്ചിരുന്നു. ഐവി ശശിയുടെ സിനിമകളില്‍ തൊഴിലാളി നേതാവായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് താരം മുഖ്യമന്ത്രിയായി അഭിനയിക്കുന്നത്.

മുഖ്യമന്ത്രിയായി അഭിനയിക്കുന്നു

ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് മമ്മൂട്ടി. സാധാരണക്കാരനായും പോലീസായും പട്ടാളമായും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം പുതിയ ചിത്രത്തില്‍ മുഖ്യമന്ത്രിയായി അഭിനയിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയിലേക്ക്

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ മന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് മുഖ്യമന്ത്രിയായി അഭിനയിക്കുന്നത്.

സിനിമ സംവിധാനം ചെയ്യുന്നത്

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മുഖ്യമന്ത്രിയായി വേഷമിടുന്നത്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

പ്രധാന കഥാപാത്രമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ താരനിര്‍ണ്ണയം പുരോഗമിച്ച് വരികയാണ്.

ജനുവരിയില്‍ ഔദ്യോഗിക പ്രഖ്യാപനം

ജനുവരിയില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മാര്‍ച്ചോട് കൂടി ചിത്രീകരണം ആരംഭിക്കാനുള്ള നീക്കമാണ് അണിറപ്രവര്‍ത്തകര്‍ നടത്തുന്നത്.

കൈനിറയെ സിനിമകള്‍

കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. നവാഗതരുടേത് അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിനെ കാത്തിരിക്കുന്നത്. കുഞ്ഞാലിമരക്കാര്‍, മാമാങ്കം ഉള്‍പ്പടെ നിരവധി ബിഗ്ബജറ്റ് ചിത്രങ്ങളും താരത്തിനെ കാത്തിരിക്കുന്നുണ്ട്.

English summary
Mammootty to play a chief minister again?.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam