»   » മൂന്ന് ചിത്രങ്ങളില്‍ ഇരട്ടവേഷത്തില്‍ മമ്മൂട്ടി

മൂന്ന് ചിത്രങ്ങളില്‍ ഇരട്ടവേഷത്തില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ സംബന്ധിച്ച് 2013 മികച്ച വര്‍ഷമായി മാറുകയാണ്. ഇതുവരെ പുറത്തിറങ്ങിയതും ഇനി ഇറങ്ങാനിരക്കുന്നവയുമായ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളെല്ലാം വളരെ വ്യത്യസ്തമായ പ്രൊജക്ടുകളാണ്.

രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി, മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖിയെന്നിവയാണ് റിലീസിനൊരുങ്ങിനില്‍ക്കുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടവ.

ഈ മൂന്നു ചിത്രങ്ങളിലും മമ്മൂട്ടി ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നൊരു പ്രത്യേകതകൂടിയുണ്ട്. രഞ്ജിത്തിന്റെ കടല്‍കടന്നൊരു മാത്തുക്കുട്ടിയില്‍ മാത്തുക്കുട്ടിയെന്ന ജര്‍മ്മന്‍ മലയാളിയായും ഒപ്പം മമ്മൂട്ടിയെന്ന സിനിമാതാരമായുമാണ് മമ്മൂട്ടി എത്തുക. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലാകട്ടെ നാടകത്തിലെ കഥാപാത്രവും നാടകനടുമായിട്ടാണ് മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ മജീദായും മജീദിന്റെ പിതാവായും മമ്മൂട്ടിയെത്തുന്നു.

ഓഗസ്റ്റിലാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി റിലീസ് ചെയ്യുന്നത്. ക്ലീറ്റസ് സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും. ഷൂട്ടിങ് പുരോഗമിക്കുന്ന ബാല്യകാലസഖി മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിന് മുമ്പ് പരമ്പര, ദാദാസാഹിബ് എന്നീ ചിത്രങ്ങളില്‍ ഇരട്ടവേഷം ചെയ്ത മമ്മൂട്ടി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയെന്ന ചിത്രത്തില്‍ മൂന്ന് റോളിലാണ് അഭിനയിച്ചത്.

English summary
We have great news for all of Mammootty’s fans. This superstar will be seen in double roles in three of his upcoming ventures

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam