»   » വിധേയനുശേഷം വീണ്ടും സക്കറിയയുടെ കഥ

വിധേയനുശേഷം വീണ്ടും സക്കറിയയുടെ കഥ

Posted By:
Subscribe to Filmibeat Malayalam

മലയാളസാഹിത്യത്തിലെ പ്രശസ്തനായ സക്കറിയയുടെ നോവലൈറ്റായ പ്രെയ്‌സ് ദി ലോര്‍ഡ് സിനിമയാകുന്നു. മമ്മൂട്ടിയാണ് നായകന്‍, നവാഗതനായ ഷിബു ഗംഗാധരനാണ് ചിത്രം സംവിധാനം ഒരുക്കുന്നത്.. മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കീഴില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ് ഷിബു.

ഒരാള്‍, പകരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ടി.പി ദേവരാജനാണ് പ്രെയ്‌സ് ദി ലോര്‍ഡിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത് . അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ എന്ന ചിത്രത്തിനുശേഷം സക്കറിയയുടെ കഥ വീണ്ടും സിനിമയാവുകയാണ് ഈ ചിത്രത്തിലൂടെ.

ഭാസ്‌ക്കരപട്ടേലരുടെ കഥയായിരുന്നു വിധേയനായത്. മമ്മൂട്ടിയാണ് പട്ടേലരെ അനശ്വരനാക്കിയത്. തൊമ്മി എന്ന കഥാപാത്രത്തിലൂടെ ആദ്യസിനിമയില്‍ തന്നെ പ്രശസ്തനായ ഗോപകുമാറും വിധേയന്റെ സംഭാവനയാണ്. ചെറുകഥാരംഗത്ത് വേറിട്ടതും ധിഷണപരവുമായ ശൈലി സൂക്ഷിക്കുന്നയാളാണ് സക്കറിയ.

പാലായിലെ സമ്പന്ന കുടുംബാംഗമായ ജോയിയുടെ ജീവിതത്തിലേക്ക് വന്നുപെടുന്ന ഒരു കാമുകിയുടേയും കാമുകന്റേയും കഥ. തുടര്‍ന്ന് ഇവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ ആക്ഷേപ ഹാസ്യപരമായ് വികസിക്കുകയാണ് ചിത്രത്തില്‍.റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയോടൊന്നും വലിയ ആഭിമുഖ്യം പുലര്‍ത്താത്ത സക്കറിയ തന്റെ സൃഷ്ടി എന്ന നിലയില്‍ കടുംപിടുത്തമുള്ള എഴുത്തുകാരനാണ്. വിധേയനില്‍ പോലും അടൂരുമായി ചിത്രത്തിനുശേഷം ചില്ലറ അഭിപ്രായവ്യത്യാസങ്ങള്‍ സക്കറിയ പ്രകടിപ്പിക്കുകയുണ്ടായിട്ടുണ്ട്. സംവിധായകന് വെല്ലൂവിളിയുയര്‍ത്തുന്ന കഥാകൃത്തും നായകനുമാണ് എന്നത് ഗുണവും ഒപ്പം ദോഷവും സമ്മാനിക്കുന്നു.

English summary
Mammootty will be a central Travancore based farmer in this film who is totally ignorant about the technological as well as cultural changes happening outside his village
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam