»   » ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന മാത്തുക്കുട്ടി

ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന മാത്തുക്കുട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തുന്ന ചിത്രമെന്നതുള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി ഒരുങ്ങുന്നത്. മമ്മൂട്ടി ജര്‍മ്മന്‍ മലയാളിയായി അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും ഗസ്റ്റ് റോളുകളില്‍ എത്തുന്നുണ്ട്. ഇതുകൂടാതെ ജര്‍മ്മനി പ്രധാന ലൊക്കേഷന്‍ കൂടിയാകുന്ന ചിത്രമാണിത്.

ചിത്രത്തില്‍ മമ്മൂട്ടി ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയതായി വന്നിരിക്കുന്ന റിപ്പോര്‍ട്ട്. മലയാളത്തില്‍ പല സ്ലാങ്ങുകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങളെ വളരെ സ്വാഭാവികമായി അവതരിപ്പിച്ച മമ്മൂട്ടിയുടെ ജര്‍മ്മന്‍ ഭാഷ പറഞ്ഞുള്ള അഭിനയം എങ്ങനെയുണ്ടാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

മുമ്പ് രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയുടെ കഥാപാത്രം മലയാളത്തിലെ പല സ്ലാങ്ങുകളിലാണ് സംസാരിച്ചിരുന്നത്.

കുഞ്ചാക്കോബോബനും വിനീതും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച മഴവില്ല് എന്ന ചിത്രത്തിന് ശേഷം ജര്‍മ്മനിയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് മാത്തുക്കുട്ടി. ജര്‍മ്മനിയിലെ ജീവിതരീതിയും മറ്റും മാത്തുക്കുട്ടിയില്‍ കാണിയ്ക്കുന്നുണ്ട്. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നതിനൊപ്പം ജര്‍മ്മനിയിലെ ജീവിതരീതിയും അവിടുത്തെയാളുകളുടേതുപോലുള്ള ചിന്തകളുമെല്ലാം വെച്ചുപുലര്‍ത്തുന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടേത്.

15 ദിവസം നീളുന്നതായിരുന്നു ജര്‍മ്മനിയിലെ ഷൂട്ടിങ്. ജര്‍മ്മനിയിലെ നഗരങ്ങളുടെയും ഉള്‍പ്രദേശങ്ങളുടെയും സൗന്ദര്യം ചിത്രത്തില്‍ കാണാന്‍ കഴിയുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഡസ്സല്‍ഡോര്‍ഫും ഫ്രാങ്ക്ഫര്‍ട്ടുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Mammootty will speak German in his next film Kadal Kadannu Oru Maathukutty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam