»   » മോഹന്‍ലാലിനെ വിട്ട് പ്രിയദര്‍ശന്‍ ഇനി മമ്മുട്ടിക്കൊപ്പമോ ??

മോഹന്‍ലാലിനെ വിട്ട് പ്രിയദര്‍ശന്‍ ഇനി മമ്മുട്ടിക്കൊപ്പമോ ??

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം മമ്മുട്ടിയും മോഹന്‍ലാലും മത്സരിച്ച് സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ആരാധകരുടെ ആവേശവും. ഇപ്പോഴിതാ മമ്മുട്ടിയുടെ മറ്റൊരു പുതിയ സിനിമയെക്കുറിച്ച് വാര്‍ത്ത വന്നിരിക്കുകയാണ്.

പ്രിയദര്‍ശന്‍ മമ്മുട്ടിയുമായി പുതിയ സിനിമ എടുക്കാന്‍ പോവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ എല്ലാവരും ആദ്യം ചിന്തിച്ച കാര്യം ഇതായിരിക്കും. മോഹന്‍ലാലിനെ സംവിധായകന്‍ പ്രിയദര്‍ശന്‍ ഒഴിവാക്കിയോ? അതിന് കാരണം തന്റെ പുതിയ സിനിമയില്‍ മമ്മുട്ടിയെ നായകനാക്കാണമെന്ന ആഗ്രഹം പ്രിയദര്‍ശന്‍ പ്രകടിപ്പിച്ചതാണ്‌

മമ്മുട്ടിയും പ്രിയദര്‍ശനും ഒന്നിക്കുന്നു

മമ്മുട്ടിക്കൊപ്പം പുതിയൊരു സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. എന്നാല്‍ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

'ഒപ്പം' ഹിന്ദിയിലേക്കും

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്നത് നിരവധി ഹിറ്റ് സിനിമകള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമയാണ് 'ഒപ്പം'. ഈ വര്‍ഷം തന്നെ 'ഒപ്പം' ഹിന്ദിയിലേക്കു കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദര്‍ശന്‍.

മുമ്പും പ്രിയദര്‍ശനൊപ്പം

മമ്മുട്ടി മുമ്പും പ്രിയദര്‍ശനൊപ്പം സിനിമയിലഭിനയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനൊപ്പമാണ് പ്രിയദര്‍ശന്‍ അധികം സിനിമയും ചെയ്തിരുന്നത്. അവയെല്ലാം ഹിറ്റായി മാറുകയും ചെയ്തിരുന്നു.

പ്രിയദര്‍ശന്‍, മമ്മുട്ടി ചിത്രങ്ങള്‍

രാക്കുയിലിന്‍ രാഗസദസില്‍, മേഘം, നമ്പര്‍.20 മദ്രാസ് മെയില്‍ എന്നിങ്ങനെ മൂന്നു സിനിമകളിലാണ് മുമ്പ് പ്രിയദര്‍ശനും മമ്മുട്ടിയും ഒന്നിച്ചത്.

മോഹന്‍ലാല്‍, മമ്മുട്ടി, പ്രിയദര്‍ശന്‍

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലാണ് മൂവരും ഒന്നിച്ചത്. സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തില്‍ മമ്മുട്ടി സിനിമ നടനായ മമ്മുട്ടി എന്ന നിലയില്‍ അതിഥി വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്.

English summary
As per reports, the director has not decided when he would start with the project, as he has quite a few projects lined up both in Malayalam and Hindi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam