»   » മഴയെത്തും മുന്‍പെയില്‍ സംഭവിച്ചത്, വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തില്‍!

മഴയെത്തും മുന്‍പെയില്‍ സംഭവിച്ചത്, വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തില്‍!

By: Sanviya
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും കോളേജ് അധ്യാപകന്റെ വേഷത്തില്‍ എത്തുന്നു. 1995ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലാണ് മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തില്‍ അഭിനയിച്ചത്. ആനി, ശോഭന, ശ്രീനിവാസന്‍ എന്നിവര്‍ അഭിനയിച്ച മനോഹരമായ ചിത്രം. എക്കാലത്തും ഓര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നു കൂടിയാണിത്.

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും കോളേജ് അധ്യാപകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും ഒരു എന്റര്‍ടെയ്‌നാണ് ചിത്രമെന്നും മമ്മൂട്ടിയുടെ സൂപ്പര്‍സ്റ്റാര്‍ പദവി മാക്‌സിമം ഉപയോഗിക്കാന്‍ കഴിയുന്ന ചിത്രമാണിതെന്നും തിരക്കഥാകൃത്ത് ഉയദ് കൃഷ്ണന്‍ പറയുന്നു.

തോപ്പില്‍ ജോപ്പന്‍

ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്‌സോഫീസിലും നല്ല കളക്ഷന്‍ നേടുന്നുണ്ട്.

പുതിയ ചിത്രങ്ങള്‍

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ദ ഗ്രേറ്റ് ഫാദറാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സ്‌നേഹയാണ് ചിത്രത്തിലെ നായിക. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കൂടാതെ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വമ്പനാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം.

ഉദയ്കൃഷ്ണനൊപ്പം

പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി റിപ്പോര്‍ട്ടുകള്‍. രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോളേജ് അധ്യാപകന്റെ വേഷത്തില്‍

മഴയെത്തും മുന്‍പേ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.

ശോഭനയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty turns college lecturer once again!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam