»   » 45-55 വയസ്സിനുള്ളില്‍ മമ്മൂട്ടി എങ്ങനെയായിരുന്നു?

45-55 വയസ്സിനുള്ളില്‍ മമ്മൂട്ടി എങ്ങനെയായിരുന്നു?

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രത്തിന്റെ പേരു പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ 'വാത്സല്യത്തി'ലെ മേലേടുത്ത് രാഘവന്‍ നായരുണ്ടാകും. ഇടത്തരം കുടുംബത്തിലെ കര്‍ഷകനായ കുടുംബനാഥനെ വരച്ചുകാട്ടിയ ചിത്രമായിരുന്നു വാത്സല്യം. മമ്മൂട്ടിയെന്ന സാധാരണക്കാരനായ കര്‍ഷകനെയാണ് ചിത്രത്തില്‍ കണ്ടത്. കുടുംബപ്രേക്ഷകര്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന അത്തരമൊരു കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നത്. 55 കാരനായ വേണു എന്ന ബിസ്‌നസുകാരനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. 45 വയസ്സിനും 55 വയസ്സിനുമിടയില്‍, പത്ത് വര്‍ഷത്തിനുള്ളില്‍ വേണുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.

Mammootty

ചിത്ര തീര്‍ത്തും ഒരു എന്റര്‍ടൈന്‍മെന്റായിരിക്കുമെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. മഴയ്ക്കും വേണുവിന്റെ ജീവിതത്തിനും ചില ബന്ധങ്ങളുണ്ട്. അതിനാലാണ് ചിത്രത്തിന് വര്‍ഷം എന്ന പേരു നല്‍കിയതെന്നും സംവിധായകന്‍ വ്യക്തമാക്കി. രണ്ട് നായികമാര്‍ അഭിനയിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നതും മമ്മൂട്ടി തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.

ജൂലൈ ഇരുപതിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക. മെമ്മറീസ്, ദൃശ്യം, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നിവയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച സുജിത് വാസുദേവാണ് വര്‍ഷത്തിനും ഛായാഗ്രാഹകനാകുന്നത്. സംഗീത സംവിധാനം ബിജിപാല്‍ ആണ്. ഒക്ടോബര്‍ രണ്ടിനാണ് വര്‍ഷം റിലീസ് ചെയ്യുക.

English summary
Even after 2 decades, Mammootty's character, Meledathu Raghavan Nair in Valsalyam, And now we hear that the Big M of Mollywood is gearing up again to don the garb of a common man in his next movie, Varsham, directed and scripted by Ranjith Shankar.
Please Wait while comments are loading...

Malayalam Photos

Go to : More Photos