»   » നായകനില്‍ നിന്നും നിര്‍മ്മാതാവായി മമ്മൂട്ടി വീണ്ടുമെത്തുന്നു !!!

നായകനില്‍ നിന്നും നിര്‍മ്മാതാവായി മമ്മൂട്ടി വീണ്ടുമെത്തുന്നു !!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമിടുന്നു. അടുത്ത വരാനിരിക്കുന്ന സിനിമ മമ്മൂട്ടി തന്നെ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഛായാഗ്രാഹകനായ ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന സിനിമയാണ് മമ്മൂട്ടി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

തിരക്കഥ ഇഷ്ടമായതോടെ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു

തിരക്കഥയുമായി എത്തിയ സംവിധായകന്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ മമ്മുക്കക്ക് ഇഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് സിനിമ നിര്‍മ്മിക്കാനും മെഗാസ്റ്റാര്‍ തന്നെ തയ്യാറെടുക്കുകയായിരുന്നു.

വ്യത്യസ്ത വേഷത്തില്‍

മമ്മൂട്ടിയുടെ അടുത്തിറങ്ങിയ ചിത്രത്തിലുള്ളതിനെക്കാള്‍ വ്യത്യസ്ത കഥാപാത്രവും കഥയുമാണ് സിനിമയുടെത്.

മമ്മൂട്ടിക്ക് വേണ്ടി എഴുതിയ തിരക്കഥ ആയിരുന്നില്ല

സ്ട്രീറ്റ് ലൈറ്റ് മമ്മൂട്ടിക്ക് വേണ്ടി എഴുതിയത് ആയിരുന്നില്ല. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ സിനിമയിലെ കേന്ദ്രകഥാപാത്രം ചെയ്യാന്‍ മമ്മുക്കയാണ് നല്ലതെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

ത്രില്ലര്‍ പോലുള്ള സിനിമയല്ല

ഷാംദത്തിന്റെ പുതിയ സിനിമ ത്രില്ലറോ അതുപോലെ വിനോദത്തിന് പ്രധാന്യം നല്‍കുന്ന സിനിമ അല്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

ഈ വര്‍ഷം തന്നെ തുടങ്ങും

ഈ വര്‍ഷം മേയ് 24 ന് സിനിമയുടെ റോളിങ്ങ് കൊച്ചിയില്‍ തുടങ്ങും. കൊച്ചി, കമ്പം, തേനി, പൊള്ളാച്ചി, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ലോക്കേഷന്‍.

മമ്മൂട്ടി നിര്‍മ്മിച്ച മറ്റ് സിനിമകള്‍

മുമ്പും മമ്മൂട്ടി നിര്‍മ്മാതാവായി പല സിനിമകളിലും എത്തിയിട്ടുണ്ട്. അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത 'ജവാന്‍ ഓഫ് വെള്ളിമല' എന്ന സിനിമ നിര്‍മ്മിച്ചത് മമ്മൂട്ടിയായിരുന്നു. 2012 ലാണ് സിനിമ റിലീസായത്. മറ്റൊന്ന് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'വര്‍ഷം'. മമ്മൂട്ടി തന്നെ നായകനായി എത്തിയ സിനിമ 2014 ലാണ് പുറത്തിറങ്ങുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുണ്ടാക്കിയ സിനിമ കമ്പനി

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് 1980 ലാണ് പുതിയൊരു സിനിമ കമ്പനി തുടങ്ങുന്നത്. കാസിനോ എന്നായിരുന്നു കമ്പനിയുടെ പേര്. ഇവര്‍ക്കൊപ്പം ഐ വി ശശിയും സീമയും ഉണ്ടായിരുന്നു. കമ്പനി നിര്‍മ്മിച്ച പല സിനിമകളും ഹിറ്റായി മാറിയിരുന്നു. നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ഹരികൃഷ്ണന്‍സ്‌, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ എന്നിങ്ങനെ കമ്പനി നിര്‍മ്മിച്ച പല സിനിമകളും അക്കാലത്ത് ഹിറ്റായിരുന്നു.

English summary
Mammootty is turning producer once again for his upcoming movie Streetlights, directed by cinematographer turned film-maker Shamdat. Read on to know more....

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam