»   » കൊല്‍ക്കത്തയില്‍ റിക്ഷ വലിയ്ക്കുന്ന മമ്മൂട്ടി !

കൊല്‍ക്കത്തയില്‍ റിക്ഷ വലിയ്ക്കുന്ന മമ്മൂട്ടി !

Posted By:
Subscribe to Filmibeat Malayalam

ബാല്യകാലസഖിയുടെ ചിത്രീകരണം കൊല്‍ക്കത്തയില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണമാണ് കൊല്‍ക്കത്തയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടി റിക്ഷ വാലയായെത്തുന്ന സീനുകളാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. മമ്മൂട്ടി ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് ഒരു നായിക. അച്ഛന്‍ വേഷത്തിന്റെ നായികയായി നടി മീനയാണ് എത്തുന്നത്.

Mammootty Turns Rickshawala!

സുഹറയുമായുള്ള പ്രണയം സംബന്ധിച്ച് പിതാവുമായുള്ള പിണക്കത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലേയ്ക്ക് വണ്ടികയറുന്ന മജീദിന്റെ കൊല്‍ക്കത്ത ജീവമാണ് ഇവിടെ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്. താടിയും മുടിയുമെല്ലാം വളര്‍ത്തി കുര്‍ത്തയും പൈജാമയും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് കൊല്‍ക്കത്ത ഷെഡ്യൂളില്‍ മമ്മൂട്ടിയെത്തുന്നത്.

ഒരു മാസത്തോളം കൊല്‍ക്കത്തയിലെ ഷൂട്ടിങ് നീളുമെന്ന് സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ പറയുന്നു. വിക്ടോറിയ മെമ്മോറിയല്‍, ഛോട്ടെ ലാല്‍ ഘട് എന്നിവിടങ്ങളെല്ലാം ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം കൊല്‍ക്ക ഷെഡ്യൂളില്‍ ശശികുമാര്‍, സീമ ബിശ്വാസ് തുടങ്ങിയ താരങ്ങളും ചേരുന്നുണ്ട്.

English summary
Check out this picture where Mammootty turns as a rickshawala. Though he is a big star, the actor chooses roles which are very simple and attract a common man
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam