»   » മമ്മൂട്ടി വീണ്ടും തൃശൂര്‍ക്കാരന്റെ വേഷം അണിയുന്നു!

മമ്മൂട്ടി വീണ്ടും തൃശൂര്‍ക്കാരന്റെ വേഷം അണിയുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തൃശൂര്‍ക്കാരന്റെ വേഷം അണിയുന്നു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഒാമര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി തൃശൂര്‍ക്കാരനാകുന്നത്.

2010ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി തൃശൂകാരനായാണ് അഭിനയിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച ചിറമ്മല്‍ ഇനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് വായിക്കൂ..

ഹാപ്പി വെഡ്ഡിങിന് ശേഷം

ഓമര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. പുതിയ ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

കഥാപാത്രങ്ങള്‍

സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ദ ഗ്രേറ്റ് ഫാദര്‍

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. സ്‌നേഹയാണ് ചിത്രത്തില്‍ നായിക. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

വമ്പന്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വമ്പനാണ് മമ്മൂട്ടിയുടെ മറ്റൊരു പുതിയ പ്രോജക്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty Turns Thrissurkkaran Once Again!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam