»   » വീണ്ടും വാളെടുത്ത് മമ്മൂട്ടി! മാമാങ്കം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, ആകാംക്ഷയോടെ ആരാധകർ

വീണ്ടും വാളെടുത്ത് മമ്മൂട്ടി! മാമാങ്കം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, ആകാംക്ഷയോടെ ആരാധകർ

Posted By:
Subscribe to Filmibeat Malayalam

പഴശ്ശിരാജയ്ക്ക് ശേഷം മെഗസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചരിത്ര പ്രധാന്യമുളള ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നു താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. ചിത്രത്തിൽ മമ്മൂക്കയെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും എത്തുന്നുണ്ട്. ക്വീൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ധ്രുവനും മാമാങ്കത്തിലെത്തുന്നുണ്ട്.

mammooty

ജയറാമേട്ടൻ ഞെട്ടിച്ചു, പഞ്ചവർണ്ണ തത്ത പൊളിക്കും! കാര്യം എന്താണെന്ന് അറിയാമോ?ചിത്രങ്ങൾ കാണാം

ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10നാണ് ആരംഭിക്കുക. സിനിമയ്ക്കായി 100 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നല്‍കിയിരിക്കുന്നതെന്നാണ്  പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു ഘട്ടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ മാത്രമേ നായികമാർ എത്തുകയുള്ളു. മലയാളത്തിലെ  ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മാമങ്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കിങ്ഖാൻ സൈക്കിൾ റിക്ഷയിൽ! കൂടെ കത്രീനയും അനുഷ്കയും! എന്താ സംഭവം? ആരാധകർ ഞെട്ടി, ചിത്രം കാണാം!

നേരത്തെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ മമ്മൂട്ടി പങ്കുവെച്ചിരുന്നു. പതിനേഴു വർഷത്തെ ഗവേഷണത്തിനു ശേഷം സജീവ് പിള്ള തയ്യാറാക്കിയ ചിത്രമാണ് മാമാങ്കം. ഇതാണ് ചിത്രത്തിന്റെ കരുത്തെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കൂടാതെ ചിത്രത്തിന് മാമാങ്കം എന്ന് പേര് നൽകാൻ അനുമതി തന്ന നവോദയയ്ക്കും മമ്മൂട്ടി നന്ദി അറിയിക്കുകയും ചെയ്തു. 1979 ൽ നവോദയ മാമാങ്കം എന്ന പേരില്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.

English summary
mammootty upcoming movie mamangam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam