»   »  മമ്മൂട്ടി വക്കീല്‍ വേഷമിടാന്‍ ബാംഗ്ലൂരിലെത്തുന്നു

മമ്മൂട്ടി വക്കീല്‍ വേഷമിടാന്‍ ബാംഗ്ലൂരിലെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

യാഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂട്ടി അഴിച്ചുവച്ച വക്കീല്‍ വേഷം ഒരിക്കല്‍ കൂടെ അണിയുകയാണ് വികെ പ്രകാശിന്റെ അടുത്ത ചിത്രത്തില്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ബുധനാഴ്ച ബാംഗ്ലൂരില്‍ തുടങ്ങുകയാണ്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂക്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വികെപിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഇന്ന് (സെപ്റ്റംബര്‍ 11) ബാഗ്ലൂരില്‍ എത്തുന്നുണ്ടെന്നും പല്ലവി ചന്ദ്രനാണ് നായികാ വേഷത്തിലെത്തുന്നതെന്നുമായിരുന്നു ഫേസിബുക്കിലെ കുറിപ്പ്. ഒപ്പം മമ്മൂട്ടിയും വികെ പ്രകാശും പല്ലവി ചന്ദ്രനും ഒന്നിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മധുബാല എന്ന സീരിയലിലൂടെ പ്രശസ്തയായ നായികയാണ് പല്ലവി ചന്ദ്രന്‍

Mammootty, VK Prakash and pallavi Chandran

വികെ പ്രകാശിന്റെ പുതിയ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം റഹ്മാനും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അനൂപ് മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുണ്ട്. വൈവി രാജേഷാണ് ഈ മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

English summary
Mammootty as advocate in VK Prakash's movie, start shooting on September 11 at Bangalore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam