»   » തീരുമാനിച്ചു, മമ്മൂട്ടി വികെപി ചിത്രം സയലന്റ്‌സ്

തീരുമാനിച്ചു, മമ്മൂട്ടി വികെപി ചിത്രം സയലന്റ്‌സ്

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമയ്ക്ക് പേരിടുന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണല്ലേ. സിനിമയിലേക്ക് ആളുകളെ കടത്തിവിടുന്ന ആദ്യത്തെ വാതിലാണ് ചിത്രത്തിന്റെ പേര്. അങ്ങനെ നോക്കുമ്പോള്‍ ഒരു സിനിമയക്ക് പേരിടുമ്പോള്‍ നൂറുവട്ടം ആലോചിക്കേണ്ടിവരും. അങ്ങനെ ആലോചിച്ച് മമ്മൂട്ടി വികെ പ്രകാശ് ചിത്രത്തിന് പേര് തീരുമാനിച്ചു. 'സയലന്റസ്'.

ഇത് മൂന്നാം തവണയാണ് ഈ ചിത്രത്തിന് പേര് മാറ്റുന്നത്. മമ്മൂട്ടി വക്കീല്‍ വേഷത്തിലെത്തുന്നതുകൊണ്ട് ചിത്രത്തിന് ആദ്യം നല്‍കിയ പേര് 'ദി ജഡ്ജ്‌മെന്റ്' എന്നായിരുന്നു. എന്നാല്‍ പിന്നീടത് മാറ്റി 'ഇത് വേറൊരാള്‍' എന്ന് നല്‍കി. ഇതും മാറ്റിയാണ് ഇപ്പോള്‍ സയലന്റ്‌സ് എന്ന് കൊടുത്തിരിക്കുന്നത്.

Mammootty, VK Prakash and Pallavi

നീണ്ട കാലത്തിന് ശേഷം മമ്മൂട്ടി വീണ്ടും തന്റെ വക്കീല്‍ വേഷം എടുത്തിടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മധുബാല എന്ന ഹിന്ദി സീരിയലിലെ അഭിനേത്രിയായ പല്ലവി ചന്ദ്ര ആദ്യമായി മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തുന്നതും ഈ ചിത്രത്തിലൂടെ തന്നെ.

വൈവി രാജേഷാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ചിത്രത്തില്‍ അനൂപ് മേനോന്‍, ജോയി മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാംഗ്ലൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രതീഷ് വേഗയുടേതാണ് സംഗീതം.

ചിത്രത്തില്‍ ചിത്രീകരണം ഏറെ കുറെ പൂര്‍ണമായി. അടുത്തമാസം ചിത്രം തിയേറ്ററിലെത്തിക്കാനാണ് വികെപിയപടെയും സംഘത്തിന്റെയും തീരുമാനം. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ ബാല്യകാലസഖി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍

English summary
Earlier, VK Prakash's movie starring Mammootty was rumoured to be titled Judgement. Then came news stating that it's renamed as Ithu Veroral and later as Decent Judge. Now, the director himself has come forward with the real title. Yes, the Mammootty-VK Prakash movie has finally got the title as Silence.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam