»   » മമ്മൂട്ടിയും വി.എം. വിനുവും ഒന്നിക്കുന്നു.

മമ്മൂട്ടിയും വി.എം. വിനുവും ഒന്നിക്കുന്നു.

Posted By:
Subscribe to Filmibeat Malayalam
Mammootty and VM Vinu
ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും വി.എം. വിനുവും ഒന്നിക്കുന്നു. ഫേസ് ടു ഫേസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് വിനോദ് പയ്യന്നൂര്‍ ആണ്. മമ്മൂട്ടിയും വി.എം.വിനുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 2005ല്‍ ബസ് കണ്ടക്ടറിലാണ് ഇവര്‍ അവസാനമായി ഒന്നിച്ചത്.

പല്ലാവൂര്‍ ദേവനാരായണ്‍ ആയിരുന്നു മമ്മൂട്ടി-വി.എം.വിനു ആദ്യചിത്രം. അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നിത്. ദേവനാരായണന്‍ എന്ന മാരാരുടെ കഥയായിരുന്നു ഇത്. പക്ഷേ ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമായിരുന്നു ചിത്രം. ടി.എ.റസാഖിന്റെ തിരക്കഥയിലൊരുക്കിയ വേഷമായിരുന്നു അടുത്ത ചിത്രം. മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വിനുവൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു വേഷം. ഇന്നസെന്റ്, ഇന്ദ്രജിത്ത് എന്നിവരായിരുന്നു സഹനടന്‍മാര്‍. റസാഖിന്റെ തന്നെ തിരക്കഥയിലൊരുക്കിയ ബസ് കണ്ടക്ടര്‍ ആയിരുന്നു തുടര്‍ന്നുള്ള ചിത്രം. ഇതും വന്‍ഹിറ്റായിരുന്നു.

ഇപ്പോള്‍ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമലയില്‍ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനിടെ യുദ്ധമുഖത്തു നിന്ന്് അപ്രത്യക്ഷനാകുന്ന ജവാന്‍ ഗോപീകൃഷ്ണന്റെ കഥയാണിത്. ലാല്‍ ജോസിന്റെ അസോസിയേറ്റ് ആയിരുന്നു സംവിധായകന്‍ അനൂപ് കണ്ണന്‍. ജയിംസ് ആല്‍ബര്‍ട്ട് ആണ് തിരക്കഥ. ഇതിനു ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന മലബാറിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. അനൂപ് മേനോന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തുടര്‍ന്നാണ് ഫേസ് ടു ഫേസ് ചിത്രീകരണം തുടങ്ങുക. ചിത്രത്തിലെ മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

രഞ്ജിത്തിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത പെണ്‍പട്ടണമായിരുന്നു വിനുവിന്റെ അവസാനചിത്രം. കോഴിക്കോട് കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികളുടെ കഥയായിരുന്നു ഇത്. രേവതിയും ശ്വേതാമേനോനുമായിരുന്നു പ്രധാനതാരങ്ങള്‍. എന്നാല്‍ ചിത്രം സാമ്പത്തികമായി വിജയമായിരുന്നില്ല.

വിനുവിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവായിരിക്കും ഈ ചിത്രം. ഇതിനു മുന്‍പ് മമ്മൂട്ടിയെ നായകനാക്കി താപ്പാന എന്നൊരു ചിത്രം വിനു അനൗണ്‍സ് ചെയ്തിരുന്നു. റജിനായര്‍ ആയിരുന്നു തിരക്കഥാകൃത്ത്. എന്നാല്‍ പലകാരണങ്ങളാല്‍ ഈ പ്രൊജക്ട് നടക്കാതെ പോയി. ഇപ്പോള്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാനയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വിനു സംവിധാനം ചെയ്യാനിരുന്ന താപ്പാനയല്ല ജോണിയുടേത്. ചാര്‍മിയാണ് ഇതിലെ നായിക.

തുടര്‍ച്ചയായി ഏഴു ചിത്രങ്ങള്‍ പരാജയപ്പെട്ട മമ്മൂട്ടി ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കുന്നുള്ളൂ. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനു ശേഷം ഒരു ഹിറ്റൊരുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചിട്ടില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷാജി കൈലാസ് ചിത്രമായ കിങ് ആന്‍ഡ് കമ്മിഷണറും വന്‍ പരാജയമായി. അവസാനറിലീസായ കോബ്രയ്ക്കും ബോക്‌സ് ഓഫിസില്‍ തിളങ്ങാനായില്ല.

English summary
Face2face To be directed by V M Vinu and with Mammootty in the lead, this new untitled Malayalam film will have the script written by a newcomer, Manoj Payyannur.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam