»   » മമ്മൂട്ടി പറഞ്ഞിട്ടും, ലാല്‍- മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കില്‍ രജനി അഭിനയിച്ചില്ല, എന്തുകൊണ്ട് ?

മമ്മൂട്ടി പറഞ്ഞിട്ടും, ലാല്‍- മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കില്‍ രജനി അഭിനയിച്ചില്ല, എന്തുകൊണ്ട് ?

Posted By: Rohini
Subscribe to Filmibeat Malayalam

ഐവി ശശിയുടെ സംവിധാന മികവില്‍ 1984 ല്‍ റിലീസ് ചെയ്ത ചിത്രമാണ് അതിരാത്രം. മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഗംഭീര വിജയം നേടുകയും ചെയ്തു.

അമല വരുന്നതിനോട് രജനിക്ക് താത്പര്യമില്ല, നയന്‍താരയോ തൃഷയോ വരട്ടെ!!

മമ്മൂട്ടി ചിത്രത്തില്‍ താരാദാസ് എന്ന അധോലോക നായകനായിട്ടാണ് എത്തിയത്. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് താരാദാസ്. മോഹന്‍ലാല്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദായും എത്തി. സീമ, ശങ്കര്‍, ലാലു അലക്‌സ്, രവീന്ദ്രന്‍, കാപ്റ്റര്‍ രാജു, കെപി ഉമ്മര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

റീമേക്ക് ചെയ്തു കാണാന്‍ മമ്മൂട്ടി ആഗ്രഹിച്ചു

അതിരാത്രം തമിഴില്‍ റീമേക്ക് ചെയ്തു കാണാന്‍ മമ്മൂട്ടിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ആരൊക്കെ നായകനാകാണം എന്നും മെഗാസ്റ്റാറിന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ ആ റീമേക്ക് സംഭവിച്ചില്ല.

വിജയകാന്തിനെ കണ്ടപ്പോള്‍

തമിഴില്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടന്‍ വിജയകാന്ത്. ഒരിക്കല്‍ ചെന്നൈയില്‍ വിജയകാന്തിനെ കണ്ടു, അതിരാത്രം എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കവെ, ചിത്രം റീമേക്ക് ചെയ്തു കാണാനുള്ള ആഗ്രഹവും മമ്മൂട്ടി പറഞ്ഞു.

മനസ്സിലുള്ള കഥാപാത്രങ്ങള്‍

വിജയകാന്തിനോട് മമ്മൂട്ടി കഥ പറയുകയും ചിത്രത്തിന്റെ പ്രവ്യു കാണിയ്ക്കുകയും ചെയ്തു. മോഹന്‍ലാല്‍ ചെയ്ത കഥാപാത്രം വിജയകാന്തും, താന്‍ ചെയ്ത കഥാപാത്രം രജനികാന്തും ചെയ്തു കാണാനായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. അത് വിജയകാന്തിനോട് പറയുകയും ചെയ്തു. പ്രവ്യു കണ്ട വിജകാന്തിന് തന്റെ കഥാപാത്രവും സിനിമയും വളരെ ഇഷ്ടപ്പെടുകയും ചെയ്തു.

രജനികാന്തിനോട് പറഞ്ഞപ്പോള്‍

വൈകാതെ വിജയകാന്ത് രജനികാന്തിനെ ചെന്നു കണ്ട് ഇക്കാര്യം പറഞ്ഞു. രജനിയും സിനിമ കണ്ട് ഇഷ്ടപ്പെട്ടു. ചെയ്യാന്‍ താത്പര്യം ഉണ്ടായിരുന്നുവെങ്കിലും രജനികാന്ത് അപ്പോള്‍ ഹിന്ദിയിലും തമിഴിലുമായി ചെയ്യുന്ന ഒരു ചിത്രത്തിന്റെ തിരക്കിലായിരുന്നു. അതുകൊണ്ട് അതിരാത്രത്തിന്റെ റീമേക്ക് സംഭവിച്ചില്ല. മമ്മൂട്ടിയുടെ സ്വപ്‌നവും നടന്നില്ല.

English summary
Mammootty wanted Rajinikanth & Vijayakanth for the dropped Remake!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam