»   » മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

Written By:
Subscribe to Filmibeat Malayalam

ജോണ്‍ പോളിന്റെ കഥയ്ക്ക് ബാലു മഹേന്ദ്ര തിരക്കഥ എഴുതി സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട ശേഷമാണ് ഐവി ശശി ഇങ്ങനെ അഭിപ്രായപ്പെട്ടത്, 'മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു' എന്ന്. ഐവി ശശി അത് പറയാന്‍ കാരണമുണ്ടായിരുന്നു.

ചിത്രം തീരുന്നതുവരെ മമ്മൂട്ടിയുടെ കരച്ചിലും പിഴിച്ചിലും അടികൊള്ളലും ഒന്നും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സഹിക്കാന്‍ കഴിയില്ല. പ്രിവ്യു കണ്ട പലരു ഇത് തന്നെ അഭിപ്രായപ്പെട്ടതോടെ മമ്മൂട്ടിയും ഭയന്നു. എന്നാല്‍ സംവിധായകനും നിര്‍മാതാവിനും മാത്രം യാതൊരു കുലുക്കവും ഉണ്ടായില്ല. തുടര്‍ന്ന് വായിക്കൂ... ചിത്രങ്ങളിലൂടെ,

കടപ്പാട്: മെട്രോമാറ്റിനി

മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

ഓടിയാലും ഇല്ലെങ്കിലും നല്ലൊരു ചിത്രം ചെയ്യണമെന്നേ ഞാന്‍ കരുതിയിട്ടുള്ളൂ. അതുകൊണ്ട് എന്ത് വന്നാലും എനിക്ക് പ്രശ്‌നമില്ല എന്ന നിലപാടായിരുന്നു നിര്‍മാതാവ് ജോസഫിന്.

മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

പത്മരാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോണ്‍ പോള്‍ യാത്രയ്ക്ക് വേണ്ടി കഥ എഴുതിയത്. മഹാബലി പുരത്തെ ഐഡിയ ബിച്ച് റിസോട്ടില്‍ ഇരുന്നാണ് അദ്ദേഹം യാത്രയുടെ കഥ പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

പ്രിവ്യു കണ്ട് പലരും അഭിപ്രായം പറഞ്ഞപ്പോള്‍, ഇത് മലയാള സിനിമ കണ്ട മികച്ച വിജയമായിരിക്കും, അതിന് സെപ്റ്റംബര്‍ 20 വരെ കാത്തിരിയ്ക്കൂ എന്നാണ് സംവിധായകന്‍ പറഞ്ഞത്. 1985 സെപ്റ്റര്‍ 20നാണ് ചിത്രം റിലീസ് ചെയ്തത്. സംവിധായകന് മലയാളം അറിയാത്തത് കൊണ്ട് ഇംഗ്ലീഷില്‍ തിരക്കഥ എഴുതി പിന്നീട് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്താണ് ചിത്രീകരണം നടത്തിയത്.

മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

ഒ എന്‍ വി എഴുതി ഇളയരാജ ഈണമിട്ട യാത്രയിലെ രണ്ട് ഗാനങ്ങളും, ഒരു രാത്രി കൊണ്ട് എഴുതി ഒന്നരമണിക്കൂര്‍ കൊണ്ട് ചിട്ടപ്പെടുത്തിയതായിരുന്നു.

മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

ശോഭന, അടൂര്‍ ഭാസി, ആലമൂടന്‍, കുഞ്ചന്‍, അസീസ്, തിലകന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പുരസ്‌കാരവും, ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു.

മമ്മൂട്ടി ഈ ചിത്രം ചെയ്യേണ്ടായിരുന്നു എന്ന് ഐവി ശശി പറഞ്ഞപ്പോള്‍ നടന്‍ ഭയന്നു!!

യാത്ര എന്ന പേര് ചിത്രത്തിനിട്ടത് ബാലു മഹേന്ദ്ര തന്നെയാണ്. അതുവരെയുള്ള സകല റെക്കോഡുകളും കാറ്റില്‍ പറത്തിയാണ് യാത്ര പ്രയാണം തുടര്‍ന്നത്. കണക്കുകൂട്ടലുകള്‍ ചിലപ്പോള്‍ ശരിയാകാം, എന്നാല്‍ എപ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നില്ലെന്ന് പിന്നീട് സംവിധായകന്‍ അഭിപ്രായപ്പെട്ടു.

English summary
Mammootty was scared after heard IV Sasi's opinion about Yathra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam