»   »  റാണ ദഗുപതിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി, ബ്രഹ്മാണ്ഡ ചിത്രത്തിന് മെഗാസ്റ്റാറിന്റെ ആശംസ

റാണ ദഗുപതിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി, ബ്രഹ്മാണ്ഡ ചിത്രത്തിന് മെഗാസ്റ്റാറിന്റെ ആശംസ

Posted By:
Subscribe to Filmibeat Malayalam
റാണ ദഗുപതിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്ത് മമ്മൂട്ടി | filmibeat Malayalam

ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ റാണ ദഗുപതി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളുകളേറെയായി. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ റാണ മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്.

ബാഹുബലിയെ വെല്ലാന്‍ മാമാങ്കം, മാമാങ്കത്തിന് ദൃശ്യചാരുതയേകാന്‍ ബാഹുബലി സംഘം, മലയാളത്തില്‍ ഇതാദ്യം!

പുതുവര്‍ഷത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ആശംസ അറിയിച്ച് മമ്മൂട്ടി എത്തിയിരുന്നുവെന്ന കാര്യത്തെക്കുറിച്ച് സംവിധായകന്‍ കെ മധു തന്നെയാണ് വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

റാണയുടെ തുടക്കത്തിന് ആശംസകളുമായി മമ്മൂട്ടി

ബാഹുബലിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ റാണ ദഗുപതി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസ നേര്‍ന്ന് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ആശംസയെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് വിശദീകരിച്ചത്.

മമ്മൂട്ടിയുടെ പുതുവര്‍ഷ സന്ദേശം

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ the king of travancore എന്ന ചിത്രത്തിന്റെ സര്‍വ്വ വിജയത്തിന് നന്മകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി സന്ദേശം അയച്ചതെന്ന് സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

നന്ദി പറയാന്‍ വാക്കുകളില്ല

തുടങ്ങാന്‍ പോവുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസ അറിയിച്ച മെഗാസ്റ്റാറിനോട് നന്ദി അറിയിക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

മെഗാസ്റ്റാറിന്റെ പിന്തുണ

തന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് പൂര്‍ണ്ണ പിന്തുണയേകി തന്റെ വിജയത്തിന് പിന്‍ബലമായി അദ്ദേഹം എന്നും കൂടെയുണ്ടാവുമെന്ന് ഉറപ്പാണെന്നും കെ മധു കുറിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹം

പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുമെന്ന് കെ മധു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ ചിത്രത്തെക്കുറിച്ചും താരങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അനൗണ്‍സ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് പുതിയ തുടക്കത്തിന് ആശംസ നേര്‍ന്നിട്ടുള്ളത്.

മമ്മൂട്ടിയും കെ മധുവും ഒരുമിച്ചെത്തിയപ്പോള്‍

മമ്മൂട്ടിയുടെ കരിയറില്‍ എക്കാലത്തെയും മികച്ച വിജയങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് കെ മധു. സിബി ഐ പരമ്പരയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങുവെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

മമ്മൂട്ടിയുടെ ആസംസയെക്കുറിച്ച് കെ മധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കുറിപ്പ് വായിക്കൂ.

English summary
Mammootty wishes best of luck for Rana Daggubati’s Anizham Thirunal- The King of Travancore!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X