»   » ഇമ്മാനുവലെന്ന സാധാരണക്കാരന്‍

ഇമ്മാനുവലെന്ന സാധാരണക്കാരന്‍

Posted By:
Subscribe to Filmibeat Malayalam
Emmanue1
ഓരോപുതുവര്‍ഷവും ഏതൊരാള്‍ക്കും കുറേ പുതുമകളുടേതുകൂടിയാകും മമ്മൂട്ടിയാകുമ്പോള്‍ പുതുമക്ക് പകിട്ടേറുന്നു എന്നുമാത്രം. മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ലാല്‍ ജോസ് ചിത്രത്തില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനായി ഇമ്മാനുവലായി മമ്മൂട്ടി
പ്രേക്ഷകനു മുമ്പിലെത്തും.

2012 സൂപ്പര്‍ താരം അത്രയൊന്നും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത വര്‍ഷമാണെങ്കിലും പുതുവര്‍ഷത്തിലൂടെ പിറവിയെടുക്കുന്ന ഇമ്മാനുവല്‍ ഒരു തികഞ്ഞ അഭിനേതാവിനെ ആവശ്യപ്പെടുന്ന കഥാപാത്രമായാണ് മമ്മൂട്ടിയിലെത്തുന്നത്. നന്മ, കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ്, നിലപാടുകളുള്ള വ്യക്തിത്വം ഇതൊക്കെ ഉയര്‍ത്തിപിടിക്കുന്ന ഇമ്മാനുവല്‍ ബൈബിളുമായി ആഴത്തില്‍ തൊട്ടുനില്‍ക്കുന്ന ദിവ്യനാമവും കൂടിയാണ്.

ഇന്നത്തെ സമൂഹത്തിന്റെ ജീവിതം പൊതുവെ വെട്ടിപിടിക്കലും സ്വന്തമാക്കലും ഒക്കെയാണ്. സത്യസന്ധതയും നന്മയും ഉയര്‍ത്തിപിടിച്ച് ഈ
ഒഴുക്കിനെതിരെ നീങ്ങുമ്പോള്‍ പരാജയങ്ങളേക്കാള്‍ അവഹളേനങ്ങള്‍ക്ക് അയാള്‍ വിധേയമാക്കപ്പെടുന്നു. കുടുംബത്തില്‍, സമൂഹത്തില്‍, വ്യക്തിബന്ധങ്ങളില്‍ എല്ലാം തന്നെ. അതിജീവിക്കുക എന്നതുമാത്രമാണ് അമിതമായ ആഗ്രഹങ്ങളോ ദുരകളോ വ്യാപരിക്കാത്ത മനസിനുടമയായ ഇമ്മാനുവലിനെ ഭരിക്കുന്നത്.

വര്‍ഷങ്ങളായി കേരളപ്രിന്റിംഗ് ഹൌസിലെ ജീവനക്കാരനായ ഇമ്മാനുവലിന് പ്രായം കൂടുന്നല്ലാതെ ജീവിത്തില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നില്ല .തുച്ഛമായ ശമ്പളം കൊണ്ട് ലളിതമായ ജീവിതം നയിക്കുമ്പോഴും അമിതമായ ജോലിഭാരം മാത്രം അയാള്‍ക്കുകൂട്ടായി, ഒടുവില്‍ പ്രസ്സും ജോലിയുമൊക്കെപരിഷ്‌ക്കരിച്ചതോടെ പഴയ മനസ്സുള്ള ഇമ്മാനുവല്‍ തൊഴില്‍ രഹിതനുമായി ജീവിതം വെല്ലുവിളികളോട് മുന്നില്‍ നില്‍ക്കുമ്പോള്‍ പുതിയ തലമുറയോട് മത്സരിച്ച് ജോലിസമ്പാദിക്കുക എന്നത് ക്‌ളേശകരമാവുന്നു.

മത്സരത്തിന്റെ പുതിയ ലോകത്തില്‍ സ്‌നേഹത്തിന്റെ വിലയറിയാത്തവരോട് ഏറ്റുമുട്ടേണ്ടിവരുന്ന ഇമ്മാനുവലിനെ കുടുംബത്തിന്റെ അസ്വസ്ഥതകള്‍ക്കപ്പുറവും നിലനിര്‍ത്തുന്നത് തന്റെ നിലപാടുകളോടുള്ള ശരിയായ സമീപനം തന്നെയാണ്. പട്ടാളത്തിന് ശേഷം ലാല്‍ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷനല്കുന്ന ഒന്നാണ്.

2013 മമ്മൂട്ടിയുടേതായിരിക്കുമെന്ന സൂചനകൂടിയായിരിക്കും ഒരുപക്ഷേ ഇമ്മാനുവല്‍. ഫഹദ്ഫാസില്‍, സലിംകുമാര്‍, നെടുമുടി, ഗിന്നസ്പക്രു, രമേഷ് പിഷാരടി, ബിജുകുട്ടന്‍, റിനുമാത്യൂസ്, സുകുമാരി, അപര്‍ണ്ണനായര്‍ തുടങ്ങിയവരാണ് ഈ ലാല്‍ജോസ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

English summary
Lal Jose will once again team up with Mammootty. This time they will once again narrate the life story of a Christian protagonist hailing form Kottayam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam