Don't Miss!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
യാത്രയും സുപ്രധാനമായിരുന്നു! ജഗന്മോഹന്റെ സത്യപ്രതിജ്ഞയ്ക്ക് മമ്മൂട്ടിയെ ക്ഷണിക്കുമോ? ചോദ്യം വൈറല്‍
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം മമ്മൂട്ടിക്കായി കൈയ്യടിച്ച് രംഗത്തെത്തിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തെലുങ്ക് സിനിമയിലേക്കെത്തിയത്. യാത്രയിലൂടെയുള്ള വരവില്‍ തങ്ങള്‍ മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് കണ്ടതെന്നായിരുന്നു തെലുങ്ക് ജനത പറഞ്ഞത്. വൈഎസ് ജഗന്റെ ചരിത്രവിജയത്തിലും മമ്മൂട്ടിയെ ചേര്‍ത്തുനിര്‍ത്തുകയാണ് ആരാധകര്‍. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മമ്മൂട്ടിയെ ക്ഷണിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മെയ് 30നാണ് ജഗന്റെ സത്യപ്രതിജ്ഞ. ആന്ധപ്രദേശിന്രെ പ്രിയപ്പെട്ട വൈഎസ്ആറിനെ മമ്മൂട്ടി സ്ക്രീനില്‍ പുനരാവിഷ്കരിച്ചപ്പോള്‍ തെലുങ്ക് ജനത ഒന്നടങ്കം കൈയ്യടിച്ചിരുന്നു. ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടയില്‍ സിനിമയിലെ ഡയലോഗും ഉപയോഗിച്ചിരുന്നു.
ചരിത്രവിജയമാണ് വൈഎസ്ആറിന്റെ മകനായ ജഗന് മോഹന്‍ സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ മമ്മൂട്ടി ഇഫക്റ്റിനെക്കുറിച്ച് ആരാധകരും പറഞ്ഞിരുന്നു. വൈഎസ് ജഗനെ അഭിനന്ദിച്ച് രംഗത്തെത്തിയതിന് പിന്നാലെയായാണ് യാത്രയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് മഹി വി രാഘവ് തുറന്നുപറഞ്ഞിട്ടുള്ളത് ആദ്യഭാഗം ഗംഭീരമായി മാറിയതിന് പിന്നാലെയായാണ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടയിലും മൗനം പാലിക്കുകയായിരുന്നു സംവിധായകന്. എന്നാല്‍ അടുത്തിടെ അദ്ദേഹം രണ്ടാം ഭാഗത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

അര്‍ഹിക്കുന്ന വിജയമാണ് ജഗന് സ്വന്തമാാക്കിയെന്നും അതില്‍ സന്തോഷമുണ്ടെന്നും മഹി വി രാഘവ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് യാത്രയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്നുമറിയിച്ചത്. മമ്മൂട്ടി ആദ്യഭാഗത്തില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ രണ്ടാം ഭാഗത്തില്‍ അദ്ദേഹത്തിന്റെ മകനാവട്ടെയെന്നാണ് അവര്‍ പറയുന്നത്. ജഗന് മോഹന്‍ റെഡ്ഡിയായി ദുല്‍ഖര്‍ തകര്‍ക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. യാത്രയുടെ സംവിധായകന് ദുല്‍ഖര്‍ നേരത്തെ ഓപ്പണ്‍ ഡേറ്റ് നല്‍കിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും