»   » മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

പുതിയ സിനിമകളെ കുറിച്ച് തന്റെ കാഴ്ചപ്പാടും നിരൂപണവും ഫേസ്ബുക്കിലൂടെ പറയുന്ന നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്‍. മേനോന്‍ ഒടുവില്‍ കണ്ടത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന ചിത്രമാണ്.

ചിത്രത്തിന്റെ ക്യാമറ മികവിനെയും, സംവിധാന മികവിനെയും അഭിനയ മികവിനെയുമൊക്കെ പ്രശംസിച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോന്നും പ്രത്യേകം പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ടുള്ള മേനോന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

ഹൈദരാബാദിലെ വനവാസം കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ 'വനിത'ക്ക് വേണ്ടി എന്റെ തലയില്‍ കര്‍ചീഫ് കെട്ടി ഫോട്ടോ എടുത്തത് എബ്രിഡ് ഷൈന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു. പിന്നീട് അദ്ദേഹം 1983 എന്ന സിനിമ സംവിധാനം ചെയ്ത് 'വനിത' അവാര്‍ഡ് വാങ്ങുമ്പോള്‍ ഞാന്‍ ആ വേദിയില്‍ എന്റെ മനസ്സില്‍ അപ്പോള്‍ തോന്നിയ 'ഷൈന്‍ വിശേഷങ്ങള്‍' സദസ്യരുമായി പങ്കിട്ടു. എന്നാല്‍ അതിനൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ മക്കള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ 'വനിതക്ക് ' വേണ്ടി ആദ്യം ഗ്രൂപ്പ് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫര്‍ ആണ് മാര്‍ട്ടിന്‍പ്രക്കാട്ട്. പിന്നീട് അദ്ദേഹവും സംവിധായകനായി. പക്ഷെ അദ്ദേഹത്തിന്റെ സിനിമ ഞാന്‍ ആദ്യമായി കാണുന്നത് ഇന്നലെയാണ്- എന്ന് പറഞ്ഞുകൊണ്ടാണ് മേനോന്റെ പോസ്റ്റ് തുടങ്ങുന്നത്


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

മലയാള സിനിമയുടെ സാങ്കേതികമായ വളര്‍ച്ചയില്‍ എനിക്കഭിമാനം തോന്നി. ഓരോ ഷോട്ടിന്റെയും പിന്നില്‍ ഈ തലമുറ കാട്ടുന്ന സൂക്ഷ്മത എന്നെ അതിശയിപ്പിക്കുക തന്നെ ചെയ്തു. ക്യാമറ ഉണ്ടെന്ന തോന്നല്‍ ഇല്ലാതെ കഥാഖ്യാനം നടക്കുന്നതാണ് നല്ല സിനിമ എന്നൊക്കെ പറയാറുണ്ടെങ്കിലും ഇവിടെ ജോമോന്റെ ക്യാമറ നാം തിരിച്ചറിയുന്നു. ആ തിരിച്ചറിയല്‍ കണ്ണിനു ആനന്ദമാണ് താനും. പ്രതേകിച്ചും ഗാനരംഗങ്ങളില്‍ സര്‍ഗസിദ്ധി യുള്ള ക്യാമറാമാന്റെ കൂടെ സംവിധായകനായ ക്യാമറാമാന്‍ കൂടി ചേരും പോഴുള്ള നയനസുഖം പറയാതെ വയ്യ.


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

അംഗപ്രത്യംഗം വിമര്‍ശിക്കാനോ വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല. മറിച്ച്, തോളത്തൊന്നു തട്ടി, താടിയിലോന്നു തലോടി 'സബാഷ്' എന്ന് പറഞ്ഞോട്ടെ. ആകര്‍ഷകമായി, അയത്‌നലളിതമായി, ആത്മ വിശ്വാസത്തോടെ ദുല്‍ക്കര്‍ ചാര്‍ളിയെ അവതരിപ്പിച്ചിട്ടുണ്ട്. നോക്കിലും വാക്കിലും ശരീര ഭാഷയിലും കുതിരക്കൊപ്പവും ഒറ്റക്കുമുള്ള ഓട്ടത്തിലുമൊക്കെ ഒരു പ്രത്യേക ദൃശ്യസുഖമുണ്ട്. ദുല്‍ക്കര്‍ തുടങ്ങി എല്ലാവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.....ഞാനതു അറിയിക്കുന്നു.


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

ചാര്‍ളി എന്ന കഥാപാത്രത്തോട് എനിക്ക് ഒരു 'പെരുത്ത' ഇഷ്ട്ടം തോന്നാന്‍ ഒരു കാരണം കൂടിയുണ്ട്. ഈ കഥാപാത്രം എനിക്ക് പരിചിതനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1984 ല്‍ ഞാന്‍ സംവിധാനം ചെയ്ത 'ആരാന്റെ മുല്ല കൊച്ചു മുല്ല ' എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. ഒരുപറ്റം നാട്ടുംപുറത്തുകാര്‍ കഴിയുന്ന 'കിങ്ങിണിക്കര' എന്ന ഗ്രാമത്തില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന ഒരു നിഗൂഡമനുഷ്യന്‍. ആ ഗ്രാമത്തിലെ എല്ലാ മുക്കിനും മൂലയിലും അയാള്‍ അവതരിച്ചു. അനാഥന്‍ എന്ന കഥാപാത്രം


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

അനാഥന്‍ ചെയ്തതൊക്കെ ചാര്‍ളി ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ ചാര്‍ളി ഈ ചിത്രത്തില്‍ ചെയ്തത് കണ്ടപ്പോള്‍ എനിക്ക് അനാഥന്‍ ചെയ്തതൊക്കെ ഓര്‍മ്മ വന്നു. അനാഥന്‍ പ്രതികരണ ശേഷിയുളളവനായിരുന്നു. പള്ളിയോടു ചേര്‍ന്നുള്ള അനാഥാലയത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ 'ബാലവേല 'ക്കിരയാക്കുന്നത് കണ്ടപ്പോള്‍ അവന്‍ പഞ്ചായത്ത് അംഗത്തോട് ( തിലകന്‍ ) തട്ടിക്കേറി. അനാഥന്‍ കുട്ടികള്‍ക്ക് ഒരു കളിക്കൂട്ടുകാരനായി 'കാട്ടില്‍ മുളങ്കാട്ടില്‍ ' പാട്ടും പാടി നടന്നു. ആ ചിത്രത്തിലും പ്രേമ നായിക (രോഹിണി) അനാഥന്റെ പിറകെ നടക്കുന്നുണ്ട്.


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

1984 ല്‍ നിന്നും 2015 ലേക്ക് അനാഥന്‍ ചേക്കേറുമ്പോള്‍ സിനിമയോടുള്ള സമീപനത്തില്‍ വന്ന മാറ്റം അഭിനന്ദനാര്‍ഹവും അനുകരണീയവുമാണ്. ആലുവാപ്പുഴയുടെ തീരങ്ങളിലും ഉള്‍നാടന്‍ വഴികളിലൂടെയുമൊക്കെ ഇരുന്നും നടന്നുമോക്കെയാണ് അനാഥന്‍ കഥ പറഞ്ഞു തീര്‍ത്തത് ഒരു കുതിരപ്പന്തയത്തിന്റെ സൂചന കാണിക്കാന്‍ രണ്ടു കുതിരകളെ കിട്ടാഞ്ഞിട്ടു 'പായുന്ന കുതിരയുടെ' കലണ്ടറില്‍ പാട്ടിലെ വരികള്‍ ഒതുക്കിയത് ഓര്‍ത്തുപോകുന്നു. ഇവിടെ ദുല്‍ക്കര്‍ എന്ന നടനെ ആകാശത്തേക്ക് പറത്തിവിട്ടിട്ട് മാര്‍ട്ടിനും ജോമോനും ക്യാമറയുമായി പിന്തുടരുകയാണ് ദ്രിശ്യവിസ്മയങ്ങള്‍ക്കായി...സബാഷ് ! നിങ്ങളുടെ ചേരുവ ഇനീം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

എന്റെ സുഹൃത്ത് മമ്മൂട്ടിയെ അഭിനന്ദിക്കാന്‍ കിട്ടുന്ന ഈ അവസരം ഞാന്‍ നഷ്ട്ടപ്പെടുത്തുന്നില്ല . Yes Mammootty.....YOU CAN BE PROUD OF YOUR SON ....that's ALL your honour- എന്ന് പറഞ്ഞുകൊണ്ട് ബാലചന്ദ്ര മേനോന്റെ പോസ്റ്റ് അവസാനിക്കുന്നു


മമ്മൂട്ടിയ്ക്ക് അഭിമാനിക്കാം, മകനെ ഓര്‍ത്ത്; ബാലചന്ദ്ര മേനോന്‍ പറയുന്നു

ഇതാണ് ബാലചന്ദ്ര മേനോന്റെ പോസ്റ്റ്. മുഴുവനായി വായിക്കൂ...


English summary
Mammootty, you can be proud of your son; says Balachandra Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam