»   » പൃഥ്വിയുടെ കുറവ് മമ്മൂട്ടിയെ അറിയിക്കില്ല, കുഞ്ഞാലി മരക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ട!

പൃഥ്വിയുടെ കുറവ് മമ്മൂട്ടിയെ അറിയിക്കില്ല, കുഞ്ഞാലി മരക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ട!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | filmibeat Malayalam

കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. മാമാങ്കം, ബിലാല്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരക്കാര്‍ സിനിമയെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുന്ന കാര്യത്തെക്കുറിച്ച് സന്തോഷ് ശിവന്‍, ഷാജി നടേശന്‍ തുടങ്ങിയവര്‍ വ്യക്തമാക്കിയത്.

ദിലീപിന്റെ വളിപ്പെന്ന് പറഞ്ഞ് വിമര്‍ശിക്കണ്ട, ഡിങ്കന്‍ തിരക്കഥയിലെ മാറ്റത്തെക്കുറിച്ച് സംവിധായകന്‍!

ആരാധകരെ നിരാശയിലാക്കുന്ന തീരുമാനവുമായി ശിവകാര്‍ത്തികേയന്‍, വേലൈക്കാരന്‍ ഇഫക്ട്?

ആറ് മാസത്തിനകം സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരേ കഥാപാത്രമായി സ്‌ക്രീനിലെത്തുന്നതിനോട് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്, ഷാജി നടേശന്, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച നിര്‍മ്മാണ് കമ്പനിയില്‍ നിന്നും അടുത്തിടെയാണ് പൃഥ്വി പിന്‍വാങ്ങിയത്. പൃഥ്വിരാജ് ചിത്രമായ ഉറുമിയായിരുന്നു ഇവര്‍ നിര്‍മ്മിച്ച ആദ്യ ചിത്രം.

കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കുന്നത്

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

50 കോടി മുതല്‍ മുടക്ക്

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 50 കോടിയാണ് ചിത്രത്തിന് വേണ്ടി മുടക്കുന്നത്. സിനിമയുടെ 70 ശതമാനത്തോളം ഭാഗവും കടലില്‍ വെച്ച് ചിത്രീകരിക്കേണ്ടി വരുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍ മാറാന്‍ സാധ്യത

കേരളപ്പിറവി ദിനത്തില്‍ പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന് ഷാജി നടേശന്‍ വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സംഗീത് ശിവന്‍ സംവിധായകനായി എത്തുമെന്നാണ് അറിയുന്നത്. സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ ജീവിതം

പോര്‍ച്ചുഗീസ് പടയില്‍ നിന്നും തീരം സംരക്ഷിക്കുന്നതിനെത്തിയ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥ തന്നെയാണ് സന്തോഷ് ശിവനും പറയുന്നത്. ഇതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി പ്രിയദര്‍ശന്‍ രംഗത്ത് വന്നത്. എട്ട് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

വിവാദങ്ങളോടെ തുടക്കമിട്ടു

മൂന്ന് വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. അമല്‍നീരദ് സംവിധാനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീടെന്തുകൊണ്ടോ അത് നടക്കാതെ പോയി. കേരളപ്പിറവി ദിനത്തിലാണ് വീണ്ടും ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. അതും പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി ഷാജി നടേശന്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കിയുള്ള പ്രഖ്യാപനം

ഇതിഹാസ പുരുഷന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും നായകനായി എത്തിയാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഒരേ കഥാപാത്രമായി രണ്ട് സൂപ്പര്‍ താരങ്ങള്‍ രണ്ട് സിനിമയുമായി വരുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് പ്രിയദര്‍ശന്റേത്. അത്തരത്തിലുള്ള പ്രവണത സിനിമയെ തകര്‍ക്കാനെ ഉപകരിക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

മമ്മൂട്ടി നായകനായെത്തുന്ന കുഞ്ഞാലിമരക്കാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. ഒന്നരവര്‍ഷമെടുത്താണ് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

ജാക്കിച്ചാന്‍ എത്തുന്നുവെന്ന് പ്രചാരണം

കുഞ്ഞാലിമരക്കാറില്‍ മമ്മൂട്ടിക്കൊപ്പം ജാക്കി ചാനും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ശിവന്‍ ജാക്കി ചാനുമായി ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മറ്റൊരു ചൈനീസ് താരം

ജാക്കി ചാന്‍ വിസമ്മതിച്ചാല്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു ചൈനീസ് താരം ഈ ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ നിന്നും മൂന്ന് താരങ്ങളാണ് ഈ ചിത്രത്തില്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

താരസമ്പുഷ്ടം

മലയാളത്തിന് പുറമെ ജാപ്പനീസ്, ജര്‍മ്മന്‍ ഭാഷകളിലും കുഞ്ഞാലിമരക്കാര്‍ എത്തുമെന്നും പ്രചരിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, സിംഹള ഭാഷകളിലുള്ള താരങ്ങളും ചിത്രത്തിന്‍രെ ഭാഗമാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Mammootty’s Kunjali Marakkar planned to be made on a budget of 50 crores!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam