»   » ആദിക്ക് വെല്ലുവിളിയാകുന്നത് രജനികാന്ത് അല്ല മമ്മൂട്ടി! ജനുവരിയുടെ ആകര്‍ഷണം ഈ സിനിമകള്‍!

ആദിക്ക് വെല്ലുവിളിയാകുന്നത് രജനികാന്ത് അല്ല മമ്മൂട്ടി! ജനുവരിയുടെ ആകര്‍ഷണം ഈ സിനിമകള്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ ആരാധകര്‍ കാത്തിരിക്കുന്ന ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആദി. താര പുത്രനായ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമെന്നതാണ് ആദിയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ജീത്തു ജോസഫാണ് ആക്ഷന്‍ ത്രില്ലറായ ആദി സംവിധാനം ചെയ്യുന്നത്.

ലൂസിഫറിന്റെ കാര്യത്തില്‍ തീരുമാനമായി! ആഭ്യൂഹങ്ങള്‍ക്ക് വിട, ഷൂട്ടിംഗ് ഡേറ്റ് തീരുമാനിച്ചു!

അന്ന് വേണ്ടെന്ന് വച്ചതെല്ലാം സൂപ്പർ ഹിറ്റുകളായി, അഭിനയിച്ചവര്‍ സൂപ്പര്‍ താരങ്ങളും! നഷ്ടം അജിത്തിനും

ആദിയുടെ റിലീസാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ജനുവരി 26ന് ചിത്രം തിയറ്ററിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനോട് അടുത്ത ദിവസങ്ങളില്‍ രജനികാന്ത് ചിത്രം 2.0 റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രജനി ചിത്രം റിലീസ് മാറ്റിയപ്പോള്‍ ആദിക്ക് വില്ലനായി മമ്മൂട്ടി ചിത്രം വരുന്നതിന്റെ സാധ്യതകളാണ് കാണുന്നത്.

ജനുവരി 26

ആദി ജനുവരി 26ന് തിയറ്ററില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം റിലീസ് ചെയ്തത് 2000 ജനുവരി 26നായിരുന്നു. ആദി നിര്‍മിക്കുന്ന ആശീര്‍വാദ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരഭവുമായിരുന്നു നരസിംഹം.

എന്തിരന്‍ മാറ്റി

ജനുവരി 25ന് ഇന്ത്യയിലും 26ന് രാജ്യത്തിന് പുറത്ത് രജനികാന്ത്-ശങ്കര്‍ ടീമിന്റെ 2.0 റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിഎഫ്എക്‌സ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രം ഏപ്രില്‍ മാസത്തിലായിരിക്കും റിലീസ് ചെയ്യുക.

ജനുവരിയില്‍ മമ്മൂട്ടി ചിത്രം

മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ് ജനുവരിയില്‍ തിയറ്ററിലെത്തുമെന്ന് സംവിധായകന്‍ ശ്യാംദത്ത് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയുടെ മാസ് ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ അവസാന വാരം എത്തുന്നതിനാല്‍ ജനുവരി അവസാനമായിരിക്കും സ്ട്രീറ്റ് ലൈറ്റ് എത്തുക.

പലകുറി റിലീസ് മാറിയ ചിത്രം

പലകുറി റിലീസ് മാറ്റിവച്ചാണ് സ്ട്രീറ്റ് ലൈറ്റിന്റെ റിലീസ് ജനുവരിയിലേക്ക് പ്രഖ്യാപിച്ചത്. നവംബറില്‍ ചിത്രം റിലീസിനെത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് റിലീസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് ഭാഷകളില്‍

ഒരേ സമയം തമിഴിലും മലയാളത്തിലുമായി ഒരുക്കിയ സ്ട്രീറ്റ് ലൈറ്റ് തെലുങ്കിലും മൊഴിമാറ്റി എത്തുകയാണ്. മൂന്ന് ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് നവംബറില്‍ നിന്ന് ജനുവരിയിലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.

രണ്ട് ത്രില്ലര്‍ ചിത്രങ്ങള്‍

മമ്മൂട്ടിയും പ്രണവും നേര്‍ക്ക് നേര്‍ത്തുമ്പോള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് രണ്ട് ത്രില്ലര്‍ ചിത്രങ്ങളാണ്. സ്ട്രീറ്റ് ലൈറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെങ്കില്‍ ആദി ആക്ഷന്‍ ത്രില്ലറാണ്. ആദിക്ക് വേണ്ടി പാര്‍ക്കര്‍ എന്ന ആയോധന കലയില്‍ പ്രണവ് പരിശീലനം നേടിയിരുന്നു.

English summary
Mammootty’s multilingual Streetlights will hit the theaters in January.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam