»   » ആരാധകരിട്ട പേര് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന് പുതിയ പേര്!!! ഫാന്‍മെയ്ഡ് പോസ്റ്ററുകളും വേണ്ട???

ആരാധകരിട്ട പേര് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന് പുതിയ പേര്!!! ഫാന്‍മെയ്ഡ് പോസ്റ്ററുകളും വേണ്ട???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പ്രഖ്യപിച്ച് കഴിഞ്ഞാല്‍ അവയുടെ പോസ്റ്ററുകള്‍ ആരാധകര്‍ ഡിസൈന്‍ ചെയ്യുക പതിവാണ്. അടുത്ത കാലത്ത് പ്രഖ്യാപിച്ച ഒട്ടനവധി ചിത്രങ്ങള്‍ക്ക് മികച്ച പോസ്റ്ററുകള്‍ ആരാധകര്‍ രൂപകല്പന ചെയ്തിരുന്നു. അവയിലേറെയും യഥാര്‍ത്ഥമാണെന്ന് കരുതി പ്രചരിക്കുകയും ചെയ്തു. 

നയന്‍താരയ്ക്ക് വില്ലന്‍ ബോളിവുഡ് സംവിധായകന്‍!!! ലേഡി സൂപ്പര്‍ സ്റ്റാറിന് പുതിയ വെല്ലുവിളി???

ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു, പിന്നെയോ??? മോഹന്‍ലാലിനെ കണ്ട നടിയുടെ ആഗ്രഹങ്ങള്‍!!!

മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!

പോസ്റ്ററുകള്‍ മാത്രമല്ല പേരിടാത്ത ചിത്രങ്ങള്‍ക്ക് ആരാധകര്‍ പേരും നല്‍കാറുണ്ട്. പലപ്പോഴും ഇത്തരം പേരുകള്‍ ആളുകളെ കബിളിപ്പിക്കാറുമുണ്ട്. ഇത്തരത്തില്‍ മമ്മൂട്ടി ചിത്രത്തിന് ആരാധകര്‍ നല്‍കിയ പേരല്ലാതെ ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരാധകര്‍ എഡ്ഡി എന്നാണ് പേര് നല്‍കിയിരുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ചുരുക്കപ്പേരായ എഡ്ഡി എന്ന പേരാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരുന്നത്. ഇതേ പേര് പല വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രത്തിന് ആദ്യം പേര് നിശ്ചയിച്ചിരുന്നില്ല. പേരിടാതെയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ സിനിമയുടെ യഥാര്‍ത്ഥ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മാസ്റ്റര്‍ പീസ് എന്നാണ് ചിത്രത്തിന്റെ പേര്.

കുഴപ്പക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ പഠിപ്പിക്കാനെത്തുന്ന കുഴപ്പക്കാരാനായ ഇംഗ്ലീഷ് പ്രഫസറുടെ വേഷമാണ് മാസ്റ്റര്‍ പീസില്‍ മമ്മൂട്ടിക്ക്. കൊല്ലം ഫാത്തിമ മാത കോളേജിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

സന്തോഷ പണ്ഡിറ്റ് ആദ്യമായി മുഖ്യധാര സിനിമയിലേക്ക് എത്തുകയാണ് മാസ്റ്റര്‍ പീസിലൂടെ. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിക്കുന്നത്. മുകേഷ്, സലിം കുമാര്‍, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്,മക്ബൂല്‍ സല്‍മാന്‍, പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ഓണം റിലീസായി മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് തിയറ്ററിലെത്തുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം സെപ്തംബറിലാണ് റിലീസ് ചെയ്യുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പൂജ റിലീസായി തിയറ്ററിലെത്തിക്കാണ് അണിറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

English summary
There were speculations about the movie being titled as Eddy, named after Mammootty’s character Edward Livingston aka Eddy. But now, we get trustworthy reports that the movie is titled as Masterpiece.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam