»   » മമ്മൂട്ടിയും മൂന്ന് ചെറുപ്പക്കാരും

മമ്മൂട്ടിയും മൂന്ന് ചെറുപ്പക്കാരും

Posted By:
Subscribe to Filmibeat Malayalam

വിഎം വിനു സംവിധാനം ചെയ്യുന്ന ഫേസ് ടു ഫേസില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് ചെറുപ്പക്കാരും എത്തുന്നു. പ്ലസ്ടു വിദ്യാര്‍ഥികളായ ഗൗതം, ഋഷി ദാസ്, രോഹിത് എന്നിവരാണ് ചിത്രത്തില്‍ താരത്തിനൊപ്പം അണിനിരക്കുന്നത്.

ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബാലചന്ദ്രന്‍ ഒറ്റയാനാണ്. ജീവിതം ആസ്വദിക്കാനുളളതാണെന്ന വിശ്വാസക്കാരന്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലൂടെയും ഷെയര്‍ മാര്‍ക്കറ്റിങ്ങിലൂടെയും പണമുണ്ടാക്കുന്ന ബാലചന്ദ്രന്‍ സമയം പോക്കുന്നത് ചീട്ടുകളിയിലൂടെയുമാണ്. അങ്ങനെ ഉല്ലാസ ജീവിതം നയിക്കുന്ന ബാലചന്ദ്രന്റെ ജീവിതം സംഘര്‍ഷഭരിതമാക്കുന്ന ഒരു സംഭവം ഉണ്ടാകുന്നു. റോമയാണ് ചിത്രത്തിലെ ഒരു നായിക. പ്രതാപ് പോത്തന്‍, വിജയരാഘവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ നന്‍മയും തിന്‍മയും ചിത്രത്തില്‍ പ്രതിപാദിക്കുന്നു. നിയമങ്ങള്‍ ശക്തമാണെങ്കിലും അവ എത്രത്തോളം പരിപാലിക്കപ്പെടുന്നുണ്ടെന്ന ചോദ്യവും ചിത്രം ഉയര്‍ത്തുന്നു. കൊച്ചിയിലും ഗോവയിലുമായി ചിത്രീകരിക്കുന്ന ചിത്രം ഗുഡ് ലൈന്‍ റിലീസാണ് തീയേറ്ററുകളിലെത്തിക്കുന്നത്.

English summary
While news has been doing the rounds that Mammootty would be starting Deepan’s Newsmaker next, that is not the case.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam