»   » താരപുത്രനെ എതിരിടാന്‍ ആഗോള റിലീസുമായി താരരാജാവ്! മമ്മൂട്ടിയോ പ്രണവോ ആര് നേടും?

താരപുത്രനെ എതിരിടാന്‍ ആഗോള റിലീസുമായി താരരാജാവ്! മമ്മൂട്ടിയോ പ്രണവോ ആര് നേടും?

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടി vs പ്രണവ് താരപുത്രന് പണികൊടുത്ത് മെഗാസ്റ്റാര്‍ | filmibeat Malayalam

മലയാള സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആദി. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറുന്നു എന്നത് തന്നെയാണ് ആദിയുടെ പ്രധാന ആകര്‍ഷണം. ആദിക്ക് വെല്ലുവിളിയുമായി മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ ആവര്‍ത്തിക്കുന്നു! അന്ന് ജയസൂര്യക്കുണ്ടായ അനുഭവം ഇക്കുറി സെന്തിലിന്

തളരാന്‍ മനസില്ലാതെ വില്ലന്‍ വാരാന്ത്യങ്ങളില്‍ കരുത്ത് നേടുന്നു! ഇനിയെങ്കിലും രക്ഷപെടുമോ?

കൈ നിറയെ ചിത്രങ്ങളുള്ള മമ്മൂട്ടി ഏതൊക്കെ സിനിമകള്‍ എപ്പോഴൊക്കെ റിലീസ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ്. നവംബറില്‍ റിലീസിന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു സ്ട്രീറ്റ് ലൈറ്റ്‌സ്. എന്നാല്‍ തെലുങ്കിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് റിലീസ് നീട്ടിവച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനുവരി 26

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം റിലീസ് ചെയ്ത ജനുവരി 26ന് ആദിയും റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചതായിരുന്നു. പലകുറി റിലീസ് മാറി എത്തിയ സ്ട്രീറ്റ് ലൈറ്റ്‌സും ജനുവരി 26ന് തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് ഭാഷകളില്‍

തമിഴിലും മലയാളത്തിലുമായി ചിത്രീകരിച്ച സിനിമ തെലുങ്കില്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്യും. തെലുങ്കിലേക്കും ഡബ്ബ് ചെയ്യേണ്ടതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് നവംബറില്‍ നിന്നും ജനവരിയിലേക്ക് നീട്ടാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ആഗോള റിലീസ്

മൂന്ന് ഭാഷകളില്‍ ഒരേ സമയം റിലീസിനെത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ലോകവ്യാപകമായി ജനുവരി 26ന് റിലീസിനെത്തുകയാണ്. ഒരേ ദിവസം ലോകവ്യാപകമായി റിലീസ് ചെയ്ത് പുതിയ റെക്കോര്‍ഡിന് ഒരുങ്ങുകയാണ് ചിത്രം.

സ്വന്തം നിര്‍മാണം

ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണ കമ്പനിയായ പ്ലേഹൗസ് നിര്‍മിക്കുന്ന ചിത്രം കൂടെയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

രണ്ട് ത്രില്ലറുകള്‍

ജനുവരി 26ന് രണ്ട് ത്രില്ലര്‍ ചിത്രങ്ങളാണ് തിയറ്ററിലേക്ക് എത്തുന്നത്. ആദി ഒരു ആക്ഷന്‍ ത്രില്ലറാണെങ്കില്‍ സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ക്യാമറാമാനായ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടെയാണിത്.

മാസ്റ്റര്‍പീസിന് ശേഷം

ഓണച്ചിത്രമായി തിയറ്ററിലേക്ക് എത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടേതായി തിയറ്ററിലേക്ക് എത്തുക അജയ് വാസുദേവ് ചിത്രം മാസ്റ്റര്‍പീസാണ്. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്. അതിന് പിന്നാലെ തിയറ്ററിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രമായിരിക്കും സ്ട്രീറ്റ് ലൈറ്റ്‌സ്.

ആര് നേടും പ്രണവോ മമ്മൂട്ടിയോ?

വന്‍ ഹൈപ്പുമായി തിയറ്ററിലേക്ക് എത്തുന്ന ചിത്രമാണ് ആദി. സ്ട്രീറ്റ് ലൈറ്റ്‌സും അക്കാര്യത്തില്‍ പിന്നിലല്ല. രണ്ട് ചിത്രങ്ങള്‍ക്കും മാസ് റിലീസ് ഒരുക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. താരരാജാവും താരപുത്രനും നേര്‍ക്ക്‌നേര്‍ എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ആര് രാജാവാകും എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
Mammootty’s Streetlights to have a worldwide release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam