»   »  മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളചലച്ചിത്രലോകത്തെ ഏറ്റവും സുന്ദരനായ താരം ആരാണെന്ന് ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ മമ്മൂട്ടിയെന്ന് ഉത്തരം പറയാം. അറുപത് കഴിഞ്ഞിട്ടും മമ്മൂട്ടി ഇത്രയും സുന്ദരനായി ഇരിക്കുന്നതിനെക്കുറിച്ച് അതിശയിക്കാത്ത മലയാളികളുണ്ടാവില്ല. ശരീര, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലതാരങ്ങള്‍ക്കും മമ്മൂട്ടി ഒരു മാതൃക തന്നെയാണ്. മമ്മൂട്ടിയിലെ കലാകാരനെയെന്നപോലെതന്നെ മമ്മൂട്ടിയെന്ന സുന്ദര പുരുഷനെ ആരാധിയ്ക്കുന്നവരും ഏറെയാണ്.

പലപ്പോഴായി മമ്മൂട്ടിയുടെ സുന്ദരന്‍ മുഖവും ഒതുങ്ങിയ ശരീരവും ആവോളം ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ചിലതില്‍ മമ്മൂട്ടി പ്രായമേറിയ കഥാപാത്രമായും ഡി ഗ്ലാം ചെയ്തുമെല്ലാം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 2014ലും മുന്നറിയിപ്പ് പോലുള്ളചിത്രങ്ങളില്‍ മമ്മൂട്ടി ഒട്ടും ഗ്ലാമറില്ലാതെ എത്തുന്നുണ്ട്. എന്നാല്‍ മറ്റ് ചിത്രങ്ങളായ മംഗ്ലീഷ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി നല്ല ഗ്ലാമറായിട്ടാണ് എത്തുന്നത്.

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

മംഗ്ലീഷില്‍ മമ്മൂട്ടിയ്ക്ക് രണ്ട് തരം മുഖങ്ങളുണ്ട്. മട്ടാഞ്ചേരിയിലെ മീന്‍ മൊത്തക്കച്ചവടക്കാരനായ മാലിക് ഭായിയായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ നെതര്‍ലാന്‍ഡ്‌സില്‍ നിന്നും ചിത്രീകരിച്ച രംഗങ്ങളില്‍ മമ്മൂട്ടിയെക്കണ്ടാല്‍ ആര്‍ക്കും അസൂയ തോന്നിപ്പോകും. അത്രയ്ക്ക് സുന്ദരനായിട്ടാണ് ഈ രംഗങ്ങളില്‍ മമ്മൂട്ടി എത്താന്‍ പോകുന്നത്.

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

മംഗ്ലീഷില്‍ മട്ടാഞ്ചേരിയില്‍ നിന്നുള്ള രംഗങ്ങളിലെല്ലാം സാധാരണക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെങ്കിലും ഗ്ലാമര്‍ ഒട്ടും കുറവല്ല. പക്ഷേ നെതര്‍ലാന്‍ഡില്‍ നിന്നുള്ള ഭാഗങ്ങളില്‍ വളരെ ഫാഷനബിളായി, കൂളിങ് ഗ്ലാസെല്ലാമുള്ള മമ്മൂട്ടിയെയാണ് കാണാന്‍ കഴിയുക.

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

നെതര്‍ലാന്‍ഡില്‍ നിന്നും ചിത്രീകരിച്ച ഭാഗങ്ങളിലാണ് മമ്മൂട്ടി ഇത്രയും സുന്ദരനായി നില്‍ക്കുന്നത്. മംഗ്ലീഷിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രങ്ങളുണ്ട്.

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

മമ്മൂട്ടി താടിവെച്ച് അഭിനയിക്കുന്നത് ഇഷ്ടപ്പെടുന്ന ഏറെ ആരാധകരുണ്ട്. രാജാധിരാജയില്‍ ഇത്തരമൊരു ലുക്കിലാണ് അദ്ദേഹം എത്തുന്നത്. കറുത്ത ഷര്‍ട്ടും ചുന്ദനക്കുറിയും അലസമായ മുടിയും താടിയുമെല്ലാമായിട്ടാണ് മമ്മൂട്ടിയുടെ രാജാധിരാജ സ്റ്റൈല്‍.

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

മലയാളത്തില്‍ മമ്മൂട്ടിയെപ്പോലെ മോഡേണ്‍ വസ്ത്രങ്ങള്‍ ഇണങ്ങുന്ന മറ്റ് താരങ്ങള്‍ വളരെ കുറവാണ്. യുവാക്കളില്‍പ്പോലും മമ്മൂട്ടിയുടെ അത്ര മനോഹരമായി വസ്ത്രം ധരിയ്ക്കുന്നവര്‍ വളരെ വിരളമാണ്. ഇനി മോഡേണ്‍ അല്ലാതെ മുണ്ടും കുര്‍ത്തയും ഇട്ട് വന്നാലും മമ്മൂട്ടി സ്‌റ്റൈലിഷ് അല്ലെന്ന് ആരും പറയില്ല.

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയ്ക്ക് ചില രഹസ്യങ്ങളുണ്ട്. അടുപ്പമേറെയുള്ള ചില സഹപ്രവര്‍ത്തകരെ ഈ രഹസ്യം പറഞ്ഞുകൊടുത്ത് മമ്മൂട്ടി സ്ലിം ആക്കി മാറ്റിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി ചിത്രങ്ങള്‍

യുവാവായ മകനും അച്ഛനും നന്നായി ഒരുങ്ങി ഒപ്പം നിന്നാല്‍ സഹോദരന്മാരാണെന്നേ പറയൂ. മമ്മൂട്ടിയുടെ ഗ്ലാമര്‍ കാരണം ദുല്‍ഖറിന് രക്ഷയില്ലാതാവുമോയെന്ന് അറിയേണ്ടതുള്ളു.

English summary
Super Star Mammootty to be seen as stylish in his nex movies like, Manglish and Rajadhiraja
Please Wait while comments are loading...

Malayalam Photos

Go to : More Photos