»   » മോഹന്‍ലാല്‍ ഒന്നടിച്ചാല്‍ രണ്ടടിക്കും മമ്മൂട്ടി, രണ്ട് ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍!

മോഹന്‍ലാല്‍ ഒന്നടിച്ചാല്‍ രണ്ടടിക്കും മമ്മൂട്ടി, രണ്ട് ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍!

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മോഹന്‍ലാല്‍ ആരാധകരും സിനിമ പ്രേമികളും ഏറ്റെടുത്തത്. ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ ഇതേക്കുറിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതിന് പിന്നാലെ മമ്മൂട്ടി ക്യാമ്പില്‍ നിന്നും മറ്റൊരു ആവേശകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ആര്‍എസ് വിമലിന്റെ കര്‍ണന്‍ മലയാളത്തിലല്ല, ലക്ഷ്യം ബാഹുബലിയുടെ റെക്കോര്‍ഡ്!

മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ അതിഥിയായി എത്തുമ്പോള്‍ രണ്ട് ചിത്രങ്ങളിലാണ് മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥ എന്ന ചിത്രത്തിലും നവാഗതനായ പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്ടനിലുമാണ് മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക് ആയ ക്യാപ്ടന്‍ അന്തരിച്ച മുന്‍ കേരള ക്യാപ്ടന്‍ വിപി സത്യന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടി എന്ന ചലച്ചിത്ര താരമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ക്യാപ്ടന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനോട് അനുബന്ധിച്ച് തിയറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

mammootty

പുത്തന്‍പണത്തിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാത്തിക്കഥ. സേതുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് നായകന്‍. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പത്ത്് ദിവസത്തോളമാണ് മമ്മൂട്ടി ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. ലീലയ്ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാത്തിക്കഥ. മമ്മൂട്ടി അതിഥിയായി എത്തുന്ന ക്യാപ്ടനിലും ബിലാത്തിക്കഥയിലും നായികയായി എത്തുന്നത് അനു സിത്താരയാണ്. മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാള്‍ അനു സിത്താരയാണ്.

English summary
Mammootty's two cameo roles in upcoming movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X