»   » ജികെയേയും സികെ രാഘവനേയും വെല്ലാന്‍ എത്തുന്നു മമ്മൂട്ടിയുടെ 'പരോള്‍'!!! സംഭവ കഥയുമായി???

ജികെയേയും സികെ രാഘവനേയും വെല്ലാന്‍ എത്തുന്നു മമ്മൂട്ടിയുടെ 'പരോള്‍'!!! സംഭവ കഥയുമായി???

Posted By: Karthi
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ നേടിയ വന്‍ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി പുതിയ ചിത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് മമ്മൂട്ടി. നിലവില്‍ എട്ടോളം ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്. കൂടാതെ എണ്ണം പറഞ്ഞ മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങളും പരിഗണനയിലുണ്ട്. ബാംഗ്ലൂരില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് പരോള്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

mammootty

പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശരത് സന്ദിതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ കഥാപാത്രമാക്കി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യം ശരത് സംവിധാനം ചെയ്തിരുന്നു. ജയില്‍ പശ്ചാത്തലമാകുന്ന കഥയില്‍ മമ്മൂട്ടി പോലീസ് ഓഫീസറാണോ ജയില്‍ പുള്ളിയാണോ എന്ന കാര്യം വ്യക്തമല്ല. ബംഗളൂരുവിന് പുറമേ കേരളവും ചിത്രത്തിന് ലൊക്കേഷനാകും. ജയില്‍ രംഗങ്ങളാണ് ബംഗളൂരുവില്‍ ചിത്രീകരിക്കുന്നത്.

mammootty

രണ്ട് നായികമാരുള്ള ചിത്രത്തില്‍ ഒരു നായികയാകുന്ന മിയയാണ്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ആക്ഷന്‍ ഹീറോയിലൂടെ ശ്രദ്ധേയനായ അരിസ്‌റ്റോ സുരേഷ് ലൊക്കേഷനില്‍ വച്ച് ആലപിച്ച പരോള്‍ ഗാനമാണ് പരോള്‍ എന്ന പേരിന് പ്രചോദനമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആന്റണി ഡിക്രൂസ് എന്റര്‍ ടെയിന്‍മെന്റിന്റേയും ജെജെ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ ജൂഡ് സൂധീറും ജൂബി നൈനാനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍, സ്ട്രീറ്റ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ത്രില്ലര്‍ ചിത്രമായിരിക്കും പരോള്‍.

English summary
Megastar Mammootty’s next with noted ad filmmaker Sharrath Sandith recently went on floors in Bangalore. As per latest reports, movie has been titled as Parole. As the name suggests, some major portions will be shot in jail and it’s premises.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam