»   » പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍താരം മമ്മൂട്ടിയുടെ നില കുറച്ചുനാളായി അത്ര നല്ലതല്ല. പലചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും ഒന്നും താരത്തിന് പ്രതീക്ഷിച്ച വിജയം സമ്മാനിച്ചില്ല. 2013ലും മമ്മൂട്ടിയുടെ അവസ്ഥ ഏതാണ്ട് ഇത്തരത്തില്‍ത്തന്നെയായിരുന്നു. കുഞ്ഞനന്തന്റെ കട, ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങള്‍ മാത്രമാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട നിലയിലെത്തിയത്.

ഇപ്പോള്‍ 2014ലും ഏറെ പ്രതീക്ഷകളുമായി എത്തിയ ചിത്രങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബാല്യകാലസഖിയും, ഗ്യാങ്സ്റ്ററുമെല്ലാം ഇത്തരത്തില്‍പരാജയം രുചിച്ച ചിത്രങ്ങളാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെങ്കിലും മമ്മൂട്ടിയ്ക്ക് ചിത്രങ്ങളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ഒന്നിന് പിന്നാലെ ഒന്നെന്ന തരത്തില്‍ പല ചിത്രങ്ങളും റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലുമുണ്ട് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രങ്ങള്‍. മുന്‍നിര സംവിധായകരും നവാഗതരുമെല്ലാം മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഇതാ മമ്മൂട്ടിയുടെ ചില പുതിയ ചിത്രങ്ങള്‍

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

ഛായാഗ്രാഹകന്‍ വേണു വീണ്ടും സംവിധായകവേഷമണിയുന്ന ചിത്രമാണ് മുന്നറിയിപ്പ്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഗറ്റപ്പുമായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് തരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്, ഇതിന് വന്‍ വരവേല്‍പ്പാണ് ലഭിയ്ക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ജയില്‍ശിക്ഷ കഴിഞ്ഞെത്തുന്ന വ്യക്തിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. അപര്‍ണ ഗോപിനാഥാണ് പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സലാം ബാപ്പുവൊരുക്കുന്ന ചിത്രമാണ് മംഗ്ലീഷ്. മട്ടാഞ്ചേരിക്കാരനായ ത്സ്യക്കച്ചവടക്കാരനായ മാലിക് ഭായ് എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രം ഹാസ്യത്തിന്റെ മേമ്പൊടിയുമായി എത്തുന്നചിത്രമാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് നെതര്‍ലാന്‍ഡുകാരിയായ കാരലിന്‍ ബെക് ആണ്.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജാധിരാജ. രാജമാണിക്യം, പോക്കിരിരാജ എന്നീ ചിത്രങ്ങളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന തരത്തിലുള്ളൊരു ചിത്രമായിരിക്കും രാജാധിരാജ. മാസ് എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി അധികം വൈകാതെ ജോയിന്‍ ചെയ്യും.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് വര്‍ഷം. മമ്മൂട്ടി വളരെ സാധാരണക്കാരനായ ഒരു വ്യക്തിയായി വേഷമിടുന്ന ഈ ചിത്രത്തിന്റെ കഥ വളരെ മനോഹരമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലിം അഹമ്മദ് ഒരുക്കുന്ന അടുത്ത ചിത്രമാണ് പത്തേമാരി. പ്രവാസിയുടെ ജീവിതകഥയുമായി എത്തുന്ന ചിത്രത്തില്‍ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

ബസ്റ്റ് ആക്ടര്‍ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. പിന്നീട് ഇദ്ദേഹം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി എബിസിഡി എന്നൊരു ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ മാര്‍ട്ടിന്‍ വീണ്ടുമൊരു മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ചിത്രത്തിന് അനൂപ് മേനോനാണ്തിരക്കഥയൊരുക്കുന്നത്. ഈചിത്രം ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് സൂചന.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

ജോഷിയുടെ സഹസംവിധായകനായി ജോലിചെയ്തിിട്ടുള്ള ജമാല്‍ ആദ്യമായി സ്വതന്ത്രസംവിധായകനാവുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

വലിയ പ്രതീക്ഷകളുമായി എത്തിയ ആഷിക് അബു-മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ വലിയൊരു പരാജയമായിരുന്നു. വമ്പന്‍ വിമര്‍ശനമാണ് ഈ ചിത്രത്തിന്റെ പേരില്‍ ആഷിക്കിന് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ ഈ പരാജയത്തെ പഴങ്കഥയാക്കാനായി ആഷിക്കും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നുണ്ട്. ആഷിക് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

പരാജയംപ്രശ്‌നമല്ല; മമ്മൂട്ടിയ്ക്ക് നിറയെ ചിത്രങ്ങള്‍

കരാറിലൊപ്പുവച്ച ചിത്രങ്ങള്‍ക്ക് പുറമേ മമ്മൂട്ടിയ്ക്ക് മുന്നില്‍ വേറെയും ഓഫറുകളുണ്ട്. മുതിര്‍ന്ന സംവിധായകരായ ജോഷി, കമല്‍, തുടങ്ങിയവരും രഞ്ജിത്ത്, അമല്‍ നീരദ് തുടങ്ങിയ സംവിധായകരും മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നവരാണ്. ഇതിനിടെ എംടി-ഹരിഹരന്‍ ടീമിനൊപ്പം മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്തായാലും എത്ര പരാജയങ്ങളുണ്ടായാലും മമ്മൂട്ടിയുടെ 2014ലും സംഭവബഹുലമായിരിക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.


English summary
Super Star Mammootty is starving for a box office success nowadays, his recent film Gangster is a boxoffice disaster, but the megastar is getting back to back movies
Please Wait while comments are loading...

Malayalam Photos

Go to : More Photos