»   » മകന് നായികയെ കണ്ടെത്തുന്നതും മമ്മൂട്ടി

മകന് നായികയെ കണ്ടെത്തുന്നതും മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിക്ക് ഇപ്പോള്‍ സ്വന്തം ചിത്രത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോര. മകന്‍ ദുല്‍ക്കര്‍സല്‍മാന്റെ സിനിമയുടെ കാര്യവും നോക്കണം. സ്വന്തം സിനിമയുടെ കഥ കേള്‍ക്കുന്നതുപോലെയാണ് ദുല്‍ക്കറിന്റെയും കഥ കേള്‍ക്കുന്നത്. മമ്മൂട്ടി ഓക്കെ പറഞ്ഞാലേ ദുല്‍ക്കറും സമ്മതിക്കുകയുള്ളൂ. ഇതിനു പുറമെ ദുല്‍ക്കറിന്റെ നായികയെ തീരുമാനിക്കുന്നതും മമ്മൂട്ടി തന്നെ.

അഴകപ്പന്റെ പുതിയ ചിത്രമായ പട്ടംപോലെയിലാണ് ദുല്‍ക്കര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ചിത്രം ചര്‍ച്ച ചെയ്യുന്നു. സ്വന്തം അനുഭവത്തിലെ ചില കഥകള്‍ അഴകപ്പന്‍ തിരക്കഥാകൃത്ത് ഗിരീഷിനോടു പറഞ്ഞയുകയും അദ്ദേഹം അതിന് ആസ്പദമായി് തിരക്കഥയൊരുക്കുകയുമായിരുന്നു. പിന്നീട് ദുല്‍ക്കറുമായി ചിത്രത്തെ കുറിച്ച് സംസാരിച്ചു. കഥ ദുല്‍ക്കറിന് ഇഷ്ടമായി. പിന്നീട് മമ്മൂട്ടിയോടു പറയാന്‍ പറഞ്ഞു. മമ്മൂട്ടി കഥ കേട്ടു. ഇഷ്ടമായി.

Mammootty and Dulquar Salman

ഇനി നായികയെ വേണം. പുതിയ നായികവേണമെന്ന് നിര്‍ദേശിച്ചത് മമ്മൂട്ടിയാണ്. നായികയെ കണ്ടെത്തിയതും അദ്ദേഹം തന്നെ. ബോളിവുഡിലെ ക്യാമറാമാന്‍ മലയാളിയായ കെ.യു. മോഹനന്റെ മകള്‍ മാളവികയാണ് ചിത്രത്തിലെ നായിക. ഇവളെ കണ്ടതും നിര്‍ദേശിച്ചതും മമ്മൂട്ടി തന്നെ. ഇവന്റ് മാനേജ്‌മെന്റില്‍ വര്‍ക്ക് ചെയ്യുന്ന യുവതിയുടെ വേഷമാണ് മാളവികയ്ക്ക്. ക്രിസ്ത്യന്‍ പെണ്‍കുട്ടിയും ബ്രാഹ്മണയുവാവും തമ്മിലുള്ള പ്രണയമാണു കഥ. ദുല്‍ക്കറിന്റെ മുത്തശ്ശിയാകുന്നത് മുംബൈ മോഡല്‍ ഉഷാജിയാണ്. ലാലു അലക്‌സ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്വന്തം സിനിമയില്‍ നായിക പുതുമുഖമാവണമെന്ന് മമ്മൂട്ടി വാശിപിടിക്കുന്നതുപോലെ ഇപ്പോള്‍ മകന് വേണ്ടിയും. എബിസിഡിയിലും പുതുമുഖമായിരുന്നു ദുല്‍ക്കറിന്റെ നായിക. നീലാകാശം പച്ചക്കടല്‍, ചുവന്ന ഭൂമിയിലും പുതുമുഖം തന്നെ.

English summary
Mammootty decided Dulquar Salman's heroine in his upcoming movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam