മീന്‍ വില്‍ക്കുമ്പോഴും മമ്മൂക്കയുടെ കൂളിങ്ഗ്ലാസ്

By Aswathi

എല്ലാവര്‍ക്കും ഒരു ട്രേഡ്മാര്‍ക്കുണ്ടാകും. അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളോ സ്ഥിരം സ്‌റ്റൈലോ അങ്ങനെ എന്തെങ്കിലും. അങ്ങനെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുമുണ്ടൊരു സ്‌റ്റൈല്‍. മറ്റൊന്നുമല്ല കൂളിങ് ഗ്ലാസ്. ഉറങ്ങുമ്പോഴും മമ്മൂട്ടി കുളിങ് ഗ്ലാസ് വെക്കാറുണ്ടോ എന്ന് ചിലര്‍ തമാശയ്ക്ക് ചോദിക്കാറുമുണ്ട്.

പുതിയ ചിത്രമായ മംഗ്ലീഷിലും മമ്മൂക്കയുടെ സ്റ്റൈലിന് കുറച്ചുകൂടെ ഗെറ്റപ്പ് നല്‍കാന്‍ ഈ കൂളിങ് ഗ്ലാസ് ഉണ്ട്. മംഗ്ലീഷില്‍ ഒരു മീന്‍ കച്ചവടക്കാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മീന്‍ കച്ചവടക്കാരനും കൂളിങ് ഗ്ലാസ് എങ്ങനെ ഉപയോഗിക്കാം എന്ന് സിനിമ കണ്ടിട്ട് വിലയിരുത്താം. ഇപ്പോള്‍ ചിത്രത്തിലെ ചില കഥാപാത്രങ്ങളെ കാണൂ.

കൂളിങ്ഗ്ലാസ് വച്ച മീന്‍കച്ചവടക്കാരന്‍

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

കൂളിങ് ഗ്ലാസ് മമ്മൂട്ടിക്കൊരു വീക്കനസ്സാണ്. മീന്‍കച്ചവടക്കാരനായെത്തുന്ന ചിത്രത്തിലും കൂളിങ് ഗ്ലാസ് വയ്ക്കാതെ മമ്മൂക്കയ്ക്ക് വയ്യ.

മാലിക്ക് ഭായ്

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

നന്മയും ആരെയും സഹായിക്കുന്നവനുമായ തനി മട്ടാഞ്ചേരിക്കാരനായ മാലിക് ഭായിയാണ് മമ്മൂട്ടി.

സംവിധായകന്‍

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

മമ്മൂട്ടിയെ നായകനാക്കി സലാം ബാപ്പുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലാം ബാപ്പുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തേ ഫഹദ് ഫാസിലിനെ നായകനാക്കി റെഡ് വൈന്‍ എന്നചിത്രമൊരുക്കിയത് സലാമായിരുന്നു.

നായിക വിദേശ വനിത

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

നെതര്‍ലാന്റുകാരിയായ കാരലിന്‍ ബെക്കാണ് ചിത്രത്തിലെ നായിക. മിഷേല്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഹാര്‍ബറില്‍ സകല ഗ്ലാമറുമായി നടക്കുന്നതിനിടെയാണ് മാലിക് ഭായിയെ തേടി ഇംഗ്ലീഷുകാരിയായ മിഷേല്‍ എത്തുന്നത്.

ശ്രിത അഷബ്

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

22 ഫീമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം ഇങ്ങനെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രിത അഷബ് ശ്രദ്ധിക്കപ്പെട്ടത് 1983-ലൂടെയാണ്. നിവിന്‍ പോളിയുടെ ഭാര്യയായി അഭിനയിച്ചു. ഇപ്പോള്‍ മംഗ്ലീഷിലുമുണ്ട്.

ടിനി ടോം

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

മമ്മൂട്ടിയെ നന്നായി അനുകരിക്കുന്ന ആളാണ് ടിനി ടോം. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, ശിക്കാരി, കടല്‍ കടന്നൊരു മാത്തുകുട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും ടിനി ടോം എത്തുകയാണ് മംഗ്ലീഷിലൂടെ.

പിന്നണി

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

റെഡ് ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. പ്രതീഷ് വര്‍മ്മയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

 മട്ടാഞ്ചേരിയുടെ സൗന്ദര്യം

കൂളിങ്ഗ്ലാസ് മമ്മൂക്കയ്ക്ക് ഒരു വീക്‌നസ്

കൊച്ചിയും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മട്ടാഞ്ചേരിയുടെ സൗന്ദര്യം പകര്‍ത്തിയിരിക്കുന്ന മറ്റൊരു ചിത്രമായിരിക്കും മംഗ്ലീഷ് എന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X