വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മമ്മൂട്ടി

By Lakshmi

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖി. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമായതുകൊണ്ടുതന്നെ ഇത് പ്രഖ്യാപിക്കപ്പെട്ടതുള്‍പ്പെടെയുള്ളകാര്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് മുമ്പും പല പ്രമുഖ നോവലുകള്‍ക്ക് ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ മമ്മൂട്ടി ആസ്വാദകരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു എന്നതുകൊണ്ടുതന്നെ, ബാല്യകാലസഖിയിലെ മജീദായും മമ്മൂട്ടി തകര്‍ക്കുമെന്നുള്ള പ്രതീക്ഷയാണ് എല്ലാവര്‍ക്കും.

ചിത്രം ഇപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലാണ്. കൊല്‍ക്കത്തയിലും കേരളത്തിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ ബാല്യകാലസഖിയെക്കുറിച്ച് പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ മജീദായി എത്തുന്ന മമ്മൂട്ടി, മലയാളത്തിന്റെ പ്രിയകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എഴുതുകയാണ്.

Mammootty

കഥയുടെ ചിറകില്‍ കഥാപാത്രം പിറന്ന മണ്ണില്‍ എന്ന തലക്കെട്ടിലാണ് മമ്മൂട്ടി ബഷീറിനെക്കുറിച്ചെഴുതുന്നത്. മുമ്പ് മതിലുകള്‍ സിനിമയാക്കുമ്പോള്‍ ബഷീര്‍ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നിരുന്നുവെന്നും ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നായി മാറുമ്പോള്‍ അദ്ദേഹം അത് കാണാനില്ലാതെ പോയെന്നും മമ്മൂട്ടി പറയുന്നു.

മജീദിനെ അവതരിപ്പിക്കുമ്പോഴുള്ള അനുഭവം ഏറെ വ്യത്യസ്തമായിരുന്നുവെന്നും ആ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X