»   » പെണ്‍കുട്ടികളെ കാണാനായി മാത്രം പല തവണ മാര്‍ച്ച് ചെയ്തിട്ടുണ്ടെന്ന് മമ്മൂട്ടി

പെണ്‍കുട്ടികളെ കാണാനായി മാത്രം പല തവണ മാര്‍ച്ച് ചെയ്തിട്ടുണ്ടെന്ന് മമ്മൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

ലോ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് സെന്റ് തരേസാസ് കോളേജിലെ സുന്ദരികളെ കാണാനായി നടത്തിയ ശ്രമങ്ങള്‍ ഓര്‍ത്തെടുത്ത് മമ്മൂട്ടി. ലോ കോളേജിന് തൊട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തെരേസാസിലെ പെണ്‍കുട്ടികളെ കാണാനായി മാത്രം അതുവഴി പലതവണ മാര്‍ച്ച് ചെയ്തിട്ടുണ്ടെന്ന് മെഗാസ്റ്റാര്‍ പറഞ്ഞു.

സെന്റ് തെരേസാസ് കോളേജിലെ തെരേസിയന്‍ വീക്ക് സമാപന ചടങ്ങിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. അന്ന് തങ്ങള്‍ വായി നോക്കിയവരില്‍ പലരും ഇപ്പോള്‍ സദസ്സില്‍ ഇരിക്കുന്നുണ്ടാവുമെന്നും താരം പറഞ്ഞു. കോളേജില്‍ നടന്ന പരിപാടിയില്‍ അഥിഥിയായി പങ്കെടുക്കവെയാണ് പഴയ കാര്യങ്ങള്‍ താരം ഓര്‍ത്തെടുത്തത്.

വിമന്‍സ് കോളേജ് സുന്ദരികളെ വായി നോക്കി നടന്ന കാലം

സെന്റ് തെരേസാസിലെ സുന്ദരികളെ കാണാനായി മാത്രം ലോ കോളേജില്‍ നിന്ന് മേനക ജംക്ഷനിലേക്കും തിരിച്ചും പല തവണ മാര്‍ച്ച് ചെയ്തിരുന്നുവെന്ന് മെഗാസ്റ്റാര്‍ പറഞ്ഞു.

ആണായി ജനിച്ചതില്‍ നിരാശ

ആണായി പിറന്നതിന്റെ നിര്‍ഭാഗ്യം കാരണമാണ് ഈ കോളേജില്‍ പഠിക്കാന്‍ കഴിയാതിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ കോളേജിലെ പല പരിപാടികളിലും അതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

തമാശ തയ്യാറാക്കി വന്നു

ചടങ്ങില്‍ സംസാരിക്കുന്നതിനായി പല തമാശകളും തയ്യാറാക്കിയാണ് താന്‍ വന്നത്. എന്നാല്‍ സദസ്സിലിരിക്കുന്നവരെ കണ്ടപ്പോള്‍ എല്ലാം മറന്നുപോയെന്നും താരം പറഞ്ഞു.

കലകള്‍ക്ക് പ്രാധാന്യം നല്‍കണം

ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാലഘട്ടമാണ് കലാലയ ജീവിത കാലം. കോളേജുകളില്‍ കലകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നും മമ്മൂട്ടി പറഞ്ഞു.

English summary
Actor Mammotty is remembering about his college memories.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam