twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി സിദ്ദിഖിന് നല്‍കിയ മാസ് മറുപടി, മാസ്ക് മാറ്റാത്തതിന് പിന്നിലെ കാരണം ഇത്, കൈയ്യടിച്ച് ആരാധകര്‍

    |

    അമ്മയുടെ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. കാറില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ പരിപാടിയിലുടനീളം മാസ്ക് അണിഞ്ഞിരുന്നു മമ്മൂട്ടി. മാസ്ക് മാറ്റാനായി പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു. സിദ്ദിഖും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. താരം നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.

    മാസ്‌ക് വെച്ചിരിക്കുന്നത് തനിക്ക് അസുഖം വരാതിരിക്കാനല്ലെന്നും മറിച്ച് തനിക്ക് അസുഖമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കിട്ടാതിരിക്കാനാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. എന്നോട് മാസ്‌ക് ഊരാന്‍ പറയുന്നുണ്ട്. മാസ് വെച്ചിരിക്കുന്നത് എനിക്ക് രോഗം പകരാതിരിക്കാനല്ല, എനിക്ക് രോഗമുണ്ടെങ്കില്‍ അത് വേറെ ആര്‍ക്കും പകരാതിരിക്കാനാണ്,' മമ്മൂട്ടി പറഞ്ഞു.

    മുഖം എല്ലാവരും ഒന്ന് കണ്ടോട്ടെ, കുറച്ച് നേരത്തേക്കല്ലേ എന്ന് സിദ്ദിഖ് വീണ്ടും ചോദിച്ചപ്പോള്‍ മമ്മൂട്ടി മാസ്‌ക് മാറ്റി. മമ്മൂട്ടിയുടെ മുഖം കണ്ടതോടെ സദസില്‍ നിന്ന് വലിയ കയ്യടിയും ഉയര്‍ന്നു. തത്ക്കാലം ഇത് കയ്യിലിരിക്കട്ടെയന്ന് പറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചത്.

    Mammootty

    ഏതായാലും വീണ്ടും ഒരിക്കല്‍ കൂടി കുറച്ചുപേരെയങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ സന്തോഷകരമായ ഒരു ദിവസം എന്ന് പറയുന്നത് വര്‍ഷത്തിലുണ്ടാകുന്ന ജനറല്‍ ബോഡിയാണ്. ജനറല്‍ ബോഡിയില്‍ നമ്മള്‍ കാര്യങ്ങള്‍ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. വിവാദങ്ങളോ വാദപ്രതിവാദങ്ങളല്ലോ അല്ല മറിച്ച് നമ്മുടെ സന്തോഷകരമായ കാര്യം എന്ന് പറയുന്നത് നമ്മള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നതാണ്.

    സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ തിരിച്ചുവരുന്നതുപോലെ, ബാല്യകാലസുഹൃത്തുക്കള്‍ കാണുന്നതുപോലെയാണ് ആ സമയങ്ങള്‍ കടന്നുപോകുന്നത്. ഇങ്ങനെയൊരു കാര്യം നടന്നത് സന്തോഷമാണ്. ഇവിടെ വരാന്‍ പറ്റാത്ത ചിലരുണ്ട്. അതില്‍ കാരണങ്ങളുണ്ടാകും.

    പിന്നെ ഈ ഉദ്ഘാടനപ്രസംഗം എന്ന് പറയുന്നത് ഒരു ചടങ്ങാണ്. യോഗവും കെട്ടിട ഉദ്ഘാടനത്തിന്റെ ഈ പരിപാടികളും ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു' മമ്മൂട്ടി പറഞ്ഞു.ഇത് കഴിഞ്ഞ് സീറ്റില്‍ പോയിരുന്ന ഉടനെ മമ്മൂട്ടി മാസ്‌ക് ധരിക്കുകയും ചെയ്തു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്ന പലരും മാസ്ക് ധരിച്ചിരുന്നില്ല.

    English summary
    Mammotty's mass reply about Mask removing went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X