ഗ്യാങ്സ്റ്ററിനായി മമ്മൂട്ടി 10കിലോ കുറച്ചു
ഒരുപാട് സവിശേഷതകളുമായിട്ടാണ് ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രം ദി ഗ്യാങ്സ്റ്റര്‍ ഒരുങ്ങുന്നത്. അധോലോകനായനായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന് അഞ്ച് ഗറ്റപ്പുകളാണുള്ളത്. കാസര്‍ക്കോട്ടും മംഗലാപുരത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന ഗ്യാങ്‌സ്റ്ററിന്റെ സെറ്റില്‍ നിന്നും പുതിയ വിശേഷങ്ങള്‍ എത്തുകയാണ്.
ഗ്യാങ്സ്റ്ററിന് വേണ്ടി മമ്മൂട്ടി പത്തുകിലോ ഭാരം കുറച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഭാരം കുറച്ച് സ്ലിം ആയ മമ്മൂക്കയുടെ ചിത്രം അദ്ദേഹത്തിന്റെ ഫിസിക്കല്‍ ട്രെയിനര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഗ്യാങ്‌സ്റ്ററിനായുള്ള മമ്മൂട്ടിയുടെ രൂപമാറ്റം പുറംലോകമറിഞ്ഞത്.

പുതിയ ചിത്രത്തില്‍ മെലിഞ്ഞ് കൂടുതല്‍ സ്മാര്‍ട് ആയിട്ടുണ്ട് മമ്മൂട്ടി. ചിത്രത്തിലെ അഞ്ചു ലുക്കുകളിലൊന്നില്‍ മമ്മൂട്ടിയ്ക്ക് നരകയറിയ താടിയും മുടിയുമുണ്ടായിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തില്‍ ഉപയോഗിക്കുന്ന കാറും ഇതിനകം തന്നെ വാര്‍ത്തകളില്‍ താരമായിട്ടുണ്ട്. ഒരു പഴഞ്ചന്‍ റേഞ്ച് റോവറാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിനായി ആഷിക് അബു ഒരുക്കിയിരിക്കുന്നത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച ഈ ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ്, നൈല ഉഷ എന്നിവരാണ് നായികമാരായി എത്തുന്നത്.


Click it and Unblock the Notifications











