»   » ലോകവിവരമില്ലാത്ത ജോയിയായി മമ്മൂട്ടി

ലോകവിവരമില്ലാത്ത ജോയിയായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
സമ്പന്നനായ എന്നാല്‍ ലോകത്തെക്കുറിച്ചൊന്നുമറിയാത്ത ജോയിയെന്ന കഥാപാത്രമായി മമ്മൂട്ടിയൊരുങ്ങുന്നു. നവാഗതനായ ഷിബു ഗംഗാധരന്‍ ഒരുക്കുന്ന പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പാലാക്കാരനായ ജോയിയാകുന്നത്. പ്രശസ്ത നോവലിസ്റ്റ് സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

ജോയിയാകാനുള്ള ക്ഷണം വന്നപ്പോള്‍ വളരെ സന്തോഷത്തോടെയാണത്രേ മമ്മൂട്ടി അതിന് സമ്മതിച്ചത്. പാലായ്ക്കു ചുറ്റും ഒരു ലോകമുണ്ടെന്നും അവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്നുമുള്ള കാര്യമൊന്നുമറിയാത്ത ജോയിയെ മമ്മൂട്ടി മനോഹരമാക്കുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം.

ഇമ്മാനുവലില്‍ നായികയായി എത്തിയ റീനു മാത്യൂസാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോന്‍ ആണ് പ്രെയ്‌സ് ദി ലോര്‍ഡ് നിര്‍മ്മിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ അസാധാരണസ്വഭാവങ്ങളുമായി എത്തിയ കഥാപാത്രങ്ങളെയെല്ലാം മമ്മൂട്ടി മികച്ചതാക്കി മാറ്റിയിരുന്നു. ജയരാജ് ഒരുക്കിയ ലൗഡ് സ്പീക്കറിലെ കഥാപാത്രം ഇതിനൊരുദാഹരണമാണ്.

മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി പ്രത്യേകിച്ച് ചലനങ്ങളൊന്നും സൃഷ്ടിക്കാതെ പോവുകയാണുണ്ടായത്. ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കുഞ്ഞനന്തന്റെ കട, ബാല്യകാലസഖി തുടങ്ങിയ ചിത്രങ്ങളാണ്.

English summary
After Emmanuel', Reenu Mathews is sharing screenspace with Mamootty in Praise the Lord', directed by debutant Shibu Gangadharan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam