»   » താപ്പാനയ്ക്ക് റെയില്‍വേയുടെ ചുവപ്പ് സിഗ്നല്‍

താപ്പാനയ്ക്ക് റെയില്‍വേയുടെ ചുവപ്പ് സിഗ്നല്‍

Posted By:
Subscribe to Filmibeat Malayalam
Thappana,
മമ്മൂട്ടിയുടെ താപ്പാനയ്ക്ക് റെയില്‍വേയുടെ ചുവപ്പ് സിഗ്നല്‍. താപ്പാനയുടെ ഷൂട്ടിങ്ങിനായി എത്തിയ മമ്മൂട്ടിയേയും സംഘത്തേയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് തടഞ്ഞു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മമ്മൂട്ടിയും സംഘവും ഷൂട്ടിങ്ങിനായി മട്ടാഞ്ചേരി ഹാള്‍ട്ട് സ്റ്റേഷനിലെത്തിയതായിരുന്നു. റെയില്‍വേ ട്രാക്കില്‍ ഷൂട്ടിങ് തുടങ്ങിയ സംഘത്തെ റെയില്‍വേ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഷൂട്ടിങ് നടത്തുന്നതിന് റെയില്‍വേ അധികൃതരില്‍ നിന്ന് താപ്പാന ടീം അനുമതി നേടിയിരുന്നില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എത്തി ഷൂട്ടിങ് തടയുകയായിരുന്നു.

മമ്മൂട്ടിയെ നായകനാവുന്ന താപ്പാനയില്‍ ചാര്‍മിയാണ് നായിക. കാട്ടുചെമ്പകത്തിനും ആഗതനും ശേഷം ചാര്‍മി നായികയാവുന്ന മൂന്നാമത്തെ ചിത്രമാണ് താപ്പാന. മുരളി ഗോപിയും സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ജോണി ആന്റണി സംവിധനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മിലന്‍ ജലീലാണ്. കൊച്ചിയാണ് താപ്പാനയുടെ ലൊക്കേഷന്‍.

English summary
Mamootty-Johny Antony teams Thappana' has been stopped by the Railway Protection Force personnel for not seeking permission from Railways before the shoot.
Please Wait while comments are loading...

Malayalam Photos

Go to : More Photos