»   » കാടിനുള്ളിലെ സാഹസീകതയ്ക്കായി മംമ്തയെത്തുന്നു!!! ഒപ്പം കൂടാന്‍ ഫഹദും!!!

കാടിനുള്ളിലെ സാഹസീകതയ്ക്കായി മംമ്തയെത്തുന്നു!!! ഒപ്പം കൂടാന്‍ ഫഹദും!!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായ മംമ്ത മോഹന്‍ദാസ് പക്ഷെ കേരളത്തിലെത്തുന്നത് സിനിമകള്‍ക്കായി മാത്രം. ലോസ് ആഞ്ചെല്‍സില്‍ താമസിമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. മമ്മുട്ടിയുടെ നായികയായി എത്തിയ തോപ്പില്‍ ജാപ്പനായിരുന്നു മലയാളത്തിലിറങ്ങിയ അവസാന ചിത്രം. 'ഇവിടെ' എന്ന ശ്യാമപ്രസാദ് ചിത്രത്തിന് ശേഷം പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം വീണ്ടും കേരളത്തിലേക്കെത്തുകയാണ് മംമ്ത.

ചിത്രത്തില്‍ ഫഹദ് ഫാസിലാണ് മംമ്തയുടെ നായകനാകുന്നത്. കാടിനുള്ളിലെ സാഹസാകതയുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. ആദ്യമായാണ് ഒരു ഫഹദ് ഫാസില്‍ ചിത്രത്തില്‍ മംമ്ത നായികയാകുന്നത്. മുന്നറിപ്പിന്റെ സംവിധായകനായ വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലാരംഭിക്കും.

കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം കാട്ടിനുള്ളിലെ സാഹസീകത നിറഞ്ഞ ചിത്രമായിരിക്കും. യാഥാര്‍ത്ഥ്യത്തോടെ അടുത്ത് നില്‍ക്കുന്ന ചിത്രത്തിനായി തല്‍സമയ ശബ്ദലേഖനം ഒരുക്കും. താന്‍ ഇതിന് മുമ്പ് ചെയ്യാത്തൊരു കഥാപാത്രമാണ് ഇതെന്ന് മംമ്ത പറഞ്ഞു.

കാടിനുള്ളിലുള്ള ഈ ചിത്രം ഒരു സംസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്ന് മംമ്ത പറഞ്ഞു. വേണുവിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന മംമ്തയുടെ പ്രീയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന് വേണു ഒടുവില്‍ സംവിധാനം ചെയ്ത മുന്നറിയിപ്പാണ്. അണിയറ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

മയൂഖത്തിലൂടെ മലയാളത്തിലെത്തിയ മംമ്ത മോഹന്‍ലാല്‍, മമ്മുട്ടി ഉള്‍പ്പെടെയുള്ളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ആദ്യമായാണ് മംമ്ത ഫഹദിന്റെ നായികയാകുന്നത്. ഒടുവിലിറങ്ങിയ തോപ്പില്‍ ജോപ്പനില്‍ മമ്മുട്ടിയുടെ നായികയായിരുന്നു മംമ്ത.

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഡിട്രോയിറ്റ് ക്രോസിംഗ് എന്ന ചിത്രത്തിന് ശേഷമായിരിക്കും മംമ്ത ഫഹദ് ചിത്രത്തില്‍ അഭിനയിക്കുക. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനാകുന്നത്. സെല്ലുലോയിഡിന് ശേഷം പൃഥ്വിരാജിന്റെ നായികയായി മംമ്ത എത്തുന്ന ചിത്രമാണിത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് മംമ്ത അഭിനയിച്ചത്. ദിലീപിന്റെ നായികായി 2 കണ്‍ട്രീസിലും മമ്മുട്ടിയുടെ നായികയായി തോപ്പില്‍ ജോപ്പനിലും. രണ്ട് ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രങ്ങളായിരുന്നു. 2014ല്‍ മമ്മുട്ടി ചിത്രമായ വര്‍ഷത്തിലും മംമ്ത അഭിനയിച്ചിരുന്നു.

തെന്നിന്ത്യന്‍ ഭാഷയില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു മംമ്ത. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ മാത്രമാണ് താരം അഭിനയിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ 'തടിയാര താക്ക'യാണ് ഒടുവിലിറങ്ങിയ തമിഴ് ചിത്രം. ക്യാന്‍സര്‍ രണ്ടാമതും വില്ലനായതോടെയാണ് ചിത്രങ്ങളുടെ എണ്ണം കുറയ്ക്കാന്‍ താരം തീരുമാനിച്ചത്.

English summary
After being recently roped in for Prithviraj's Detroit Crossing, the actress will now be playing the lead in the next project of Munnariyippu director Venu. Fahadh Faasil will be the male lead in the film, which will start shoot by August - September.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam