»   »  വിവാഹമോചനം: മംമ്ത കോടതിയില്‍

വിവാഹമോചനം: മംമ്ത കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
Mamta
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുംമുമ്പെ അകല്‍ച്ചയിലായ മംമ്ത മോഹന്‍ദാസ്-പ്രജിത്ത് പദ്മനാഭനന്‍ താരദമ്പതിമാര്‍ വിവാഹമോചനത്തിനുള്ള നിയമനടപടികളിലേക്ക്.

ഒട്ടേറെ താരങ്ങളുടെ വിവാഹമോചനങ്ങള്‍ക്ക് സാക്ഷ്യം എറണാകുളം കുടുംബകോടതിയില്‍ തന്നെയാണ മംമ്തയും പ്രജിത്തും പദ്മനാഭനനും സംയുക്തമായി അപേക്ഷ നല്‍കിയത്. ഒരുമിച്ച് ജീവിയ്ക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നും വേര്‍പിരിയാന്‍ അനുമതി നല്‍കണമെന്നുമാണ് ഉഭയകക്ഷി സമ്മതത്തോടെയുള്ള അപേക്ഷയിലുള്ളത്. തങ്ങളെ ഒന്നിപ്പിയ്ക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും ഇവര്‍ വിശദീകരിയ്ക്കുന്നുണ്ട്.

അതേസമയം അന്യോനമുള്ള കുറ്റപ്പെടുത്തലുകളോ ആരോപണങ്ങളോ ഒന്നും ഇവര്‍ സമര്‍പ്പിച്ച അപേക്ഷയിലില്ലെന്നതും ശ്രദ്ധേയമാണ്. ജൂലൈ 15ന് ഇവരുടെ കേസ് പരിഗണിയ്ക്കും.

11-11-11ന് വിവാഹം നിശ്ചയം നടത്തിയാണ് മംമ്തയും പ്രജിത്തും ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ 28ന് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹനിശ്ചയം നടന്ന് കൃത്യം ഒരു വര്‍ഷം തികയുന്ന അന്ന് 12-12-12ന് താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് മംമ്ത മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിയക്കുകയും ചെയ്തു.

English summary
The couple then applied for divorce by mutual consent in Ernakulam's family court.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam