»   » ആ വാര്‍ത്ത തെറ്റ്; ചികിത്സാ വേളയില്‍ മമ്മൂട്ടി വിളിച്ചിട്ടില്ലെന്ന് മംമ്ത

ആ വാര്‍ത്ത തെറ്റ്; ചികിത്സാ വേളയില്‍ മമ്മൂട്ടി വിളിച്ചിട്ടില്ലെന്ന് മംമ്ത

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: കാന്‍സറിന്റെ ചികിത്സാവേളയില്‍ സിനിമാ മേഖലയില്‍ നിന്നും വിളിച്ച് സുഖവിവരം അന്വേഷിച്ചത് മമ്മൂട്ടി മാത്രമാണെന്ന വാര്‍ത്ത നടി മംമ്ത മോഹന്‍ദാസ് നിഷേധിച്ചു. ഓസ്‌ട്രേലിയയിലെ എസ്ബിഎസ് മലയാളം റേഡിയോക്കായി ദീജു ശിവദാസ് നടത്തിയ അഭിമുഖത്തിലായിരുന്നു മംമ്ത വാര്‍ത്ത നിഷേധിച്ചത്.

ഇത്തരമൊരു വാര്‍ത്ത വന്നത് എവിടെനിന്നാണെന്ന് അറിയില്ലെന്ന് മംമ്ത പറഞ്ഞു. താന്‍ അങ്ങിനെ ഒരിടത്തും പറഞ്ഞിട്ടില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകര്‍ മെനഞ്ഞ കഥയായിരിക്കാം അത്. മമ്മൂക്ക വിളിച്ചത് ഒരുവര്‍ഷം മുന്‍പാണ്. വളരെ നാള്‍ കഴിഞ്ഞാലും പറഞ്ഞുനിര്‍ത്തിയിടത്തുനിന്നും സംസാരം പുനരാരംഭിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് താന്‍ പറഞ്ഞിരുന്നത്.

mamtha-mammootty

സിനമാ മേഖലയില്‍ നിന്നും അപൂര്‍വം ആളുകള്‍ വിളിക്കാറുണ്ട്. ദിലീപ്, ഇന്ദ്രജിത്ത്, കെപിഎസി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള തുടങ്ങിയവരൊക്കെ വിളിക്കാറുണ്ട്. ദിലീപുമായി അടുത്ത സൗഹൃദമാണ്. നാട്യവും കാപട്യവും ഒന്നും ഇല്ലാത്ത സൗഹൃദമാണ് അത്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനുമൊക്കെ പറ്റുന്ന തരത്തിലുള്ള ബന്ധമാണ് ദിലീപിനൊപ്പം ഉള്ളതെന്നും മംമ്ത പറയുന്നു.

ദുരിതകാലത്ത് ഒപ്പം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരൊക്കെ തന്നെ കൈവെടിഞ്ഞു. അക്കൂട്ടത്തില്‍ സിനിമയിലും പുറത്തും ഉള്ളവര്‍ ഉണ്ടായിരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ് അമേരിക്കയിലേക്ക് പോകുമ്പോള്‍ പോലും വീട്ടുകാരെ കൂടെകൊണ്ടുപാകാതിരുന്നതെന്നും മംമ്ത പറഞ്ഞു.

English summary
Mamta Mohandas interview for australian malayalam radio
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam