»   » ഫിലിംഫേര്‍: രമ്യയും മംമ്തയും നേര്‍ക്കുനേര്‍

ഫിലിംഫേര്‍: രമ്യയും മംമ്തയും നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam

അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുമ്പോള്‍ നായികനടിമാര്‍ മത്സരത്തിനെത്തുക പതിവാണ്. സ്വന്തം ചിത്രങ്ങളിലുടെ പ്രകടനത്തിലൂടെയാണ് ഇവര്‍ മത്സരിയ്ക്കുക. ഇത്തരത്തിലൊരു മത്സരത്തിലാണ് മലയാളനടിമാരായ മംമ്ത മോഹന്‍ദാസും രമ്യ നമ്പീശനും, പക്ഷേ ഇരുവരും മത്സരിക്കുന്നത് അഭിനയത്തിന്റെ കാര്യത്തിലല്ലെന്നതാണ് പ്രത്യേകത.

അറുപതാമത് ഫിലിംഫേര്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്ന ഗായികമാരാണ് ഇരുവരും. തങ്ങള്‍ മികച്ച അഭിനേത്രികള്‍ എന്നതിനൊപ്പം തന്നെ മികച്ച ഗായികമാരുമാണെന്ന് ഇരുവരും ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സ്വന്തം ചിത്രങ്ങളില്‍ പാടി രണ്ട് ഗാനങ്ങളുമായിട്ടാണ് ഇരുവരും പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെയെന്ന ചിത്രത്തിലെ ഇരവില്‍ വിരിയും പൂ പോലെയെന്ന ഗാനത്തിന്റെയും പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ആണ്ടലോടെ എന്നുതുടങ്ങുന്ന ഗാനത്തിന്റെയും മികവിലാണ് രണ്ടുപേരും മത്സരരംഗത്തുള്ളത്.

തെലുങ്കിലായിരുന്നു ഗായികയെന്ന നിലയില്‍ മംമ്തയുടെ അരങ്ങേറ്റം. ഡാഡി മമ്മി എന്നു തുടങ്ങുന്ന ഗാനമായിരുന്നു മംമ്ത ആലപിച്ചത്. പിന്നീട് ഇതേഗാനം തമിഴിലും മംമ്ത തന്നെ ആലപിച്ചു. തമിഴിലും തെലുങ്കിലും ഈ ഗാനം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പിന്നീട് നായികയായി അഭിനയിച്ച മലയാളചിത്രം അന്‍വറിലും മംമ്ത പാടി. തുടര്‍ന്ന് ത്രില്ലര്‍ എന്ന ചിത്രത്തിലെ പ്രിയങ്കരിയെന്നു തുടങ്ങുന്ന ഗാനവും ആലപിച്ചു.

രമ്യ ആദ്യമായി ഗായികയുടെ വേഷമണിഞ്ഞ ചിത്രം. ഇവന്‍ മേഘരൂപനായിരുന്നു. നാടന്‍ പാട്ടിന്റെ ഈണത്തിലുള്ള ഈ ഗാനവും സ്വീകരിക്കപ്പെട്ടു. പിന്നീട് ബാച്ച്‌ലര്‍ പാട്ടിയെന്ന ചിത്രത്തില്‍ വിജനസുരഭീയെന്നു തുടങ്ങുന്ന ഗാനവും തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ മുത്തുച്ചിപ്പി പോലൊരു എന്നു തുടങ്ങുന്ന ഗാനവും രമ്യ ആലപിച്ചു.

എന്തായാലും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ഇവരില്‍ ആര് നേടുമെന്ന് കാത്തിരുന്ന് കാണാം.

English summary
Mamta Mohandas and Ramya Nambeesan. They are competing each other at the 60th Filmfare Nominees for the best female singer category.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam