»   » ദിലീപും കാവ്യയും ഒന്നിക്കുന്നതു കാണാന്‍ വളരെനാളായി കാത്തിരിക്കുകയായിരുന്നു- മംമ്ത മോഹന്‍ദാസ്

ദിലീപും കാവ്യയും ഒന്നിക്കുന്നതു കാണാന്‍ വളരെനാളായി കാത്തിരിക്കുകയായിരുന്നു- മംമ്ത മോഹന്‍ദാസ്

By: Pratheeksha
Subscribe to Filmibeat Malayalam

ദിലീപ് കാവ്യ വിവാഹത്തിന് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമാ രംഗത്തുള്‍പ്പെടെയുളളവര്‍ നവ ദമ്പതികള്‍ക്ക് ആശംസകളര്‍പ്പിക്കാനെത്തിയിരുന്നു. ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും താരങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു.

മഞ്ജുവിനും ദിലീപിനും വിവാഹമംഗളാശംസകള്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ച കുഞ്ചാക്കോ ബോബന് പിന്നീട് ആരാധകരുടെ തെറിയഭിഷേകമായിരുന്നു. എന്നാല്‍ തനിക്ക് മഞ്ജുവിനെ അറിയാം അവരെയല്ലാതെ തനിക്കാരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടെന്ന നിലപാടുമായാണ് കുഞ്ചാക്കോ ബോബന്‍ വീണ്ടുമെത്തിയത്.

mamta-26-1

ഇപ്പോഴിതാ നടി മമ്താ മോഹന്‍ദാസും താരങ്ങള്‍ക്കു പിന്തുണയുമായെത്തിയിരിക്കുന്നു. താന്‍ വളരെ നാളായി കാത്തിരിക്കുന്ന വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെതെന്നുമാണ് മമ്ത തന്റെ ഫേസ് ബുക്ക് വാളില്‍ കുറിച്ചത്. ഇരുവരും വിവാഹിതരായതില്‍ വളരെ സന്തോഷമുണ്ടെന്നും മംമ്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു

English summary
actress mamta mohandas wished dileep and kavya on her fb account
Please Wait while comments are loading...

Malayalam Photos

Go to : More Photos